- Advertisement -Newspaper WordPress Theme
WOMEN HEALTHപിസിഒഎസ്; സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

പിസിഒഎസ്; സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

ശരീരത്തില്‍ ആന്‍ഡ്രോജന്‍ എന്ന ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ മൂലമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോ (പിസിഒഎസ്) ഉണ്ടാകുന്നത്. അണ്ഡാശയത്തില്‍ സിസ്റ്റുകള്‍, ക്രമരഹിതമായ ആര്‍ത്തവം, മുഖത്തും ശരീരത്തിലും രോമ വളര്‍ച്ച എന്നിവയാണ് പിസിഒഎസിന്റെ സാധാരണ ലക്ഷണങ്ങള്‍.

പിസിഒഎസ് ഉള്ള സ്ത്രീകളില്‍ പുരുഷ ഹോര്‍മോണുകളുടെ അളവ് സാധാരണയേക്കാള്‍ കൂടുതലാണ്. ഈ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ആര്‍ത്തവത്തെ ക്രമരഹിതമാക്കുന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. 15 മുതല്‍ 44 വയസ് വരെ പ്രായമായ സ്ത്രീകളില്‍ 2.2 മുതല്‍ 26.7 ശതമാനം വരെ പിസിഒഎസ് ഉള്ളവരാണ്. അതില്‍ 70 ശതമാനം പേരിലും രോഗനിര്‍ണയം നടത്തപ്പെടുന്നില്ല.

സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ 8 ലക്ഷണങ്ങള്‍ അറിയാം

  1. ക്രമരഹിതമായ ആര്‍ത്തവം

അണ്ഡോത്പാദനത്തിന്റെ അഭാവം മൂലം എല്ലാ മാസവും കൃത്യമായി ആര്‍ത്തവം ഉണ്ടാകില്ല. പിസിഒഎസ് ഉള്ള ചില സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം എട്ടില്‍ താഴെ തവണയോ അല്ലെങ്കില്‍ ഒരു തവണ പോലുമോ ആര്‍ത്തവം ഉണ്ടാകണമെന്നില്ല.

  1. കനത്ത രക്തസ്രാവം

ഗര്‍ഭപാത്രത്തിന്റെ പാളി ദീര്‍ഘകാലം നില്‍ക്കുന്നതിനാല്‍ പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ആര്‍ത്തവം ഉണ്ടാകുമ്പോള്‍ സാധാരണയെക്കാള്‍ അധികമായി രക്തസ്രാവം ഉണ്ടാകുന്നു.

  1. വയറിലെ കൊഴുപ്പ്

പിസിഒഎസ് ഉള്ള സ്ത്രീകളില്‍ വയറിലും അരക്കെട്ടിലും ആന്തരിക അവയവങ്ങളിലും കൊഴുപ്പ് അടഞ്ഞു കൂടുന്നു. ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശരീരത്തില്‍ നീര്‍ക്കെട്ട്, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്നിവയ്ക്ക് കാരണമാകുന്നു. ഇത് മൂലം ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.

  1. രോമ വളര്‍ച്ച

പിസിഒഎസ് ഉള്ള 70 ശതമാനം സ്ത്രീകളുടെയും മുഖത്തും ശരീരത്തിലും രോമ വളര്‍ച്ചയുണ്ടാകും. അമിത രോമവളര്‍ച്ചയെ ഹിര്‍സുറ്റിസം എന്ന് വിളിക്കുന്നു.

  1. ശരീരഭാരം കൂടും

ഹോര്‍മോണ്‍ വ്യതിയാനം ശരീരഭാരം കൂട്ടാനിടയാക്കും. പിസിഒഎസ് ഉള്ള 80 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരായിരിക്കും.

  1. മുടി കൊഴിച്ചില്‍

ആന്‍ഡ്രോജനിക് ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ മൂലം മുടിയുടെ കനം കുറയാനും പൊഴിഞ്ഞ പോകാനുമിടയാക്കുന്നു. പിസിഒഎസ് ഉള്ള സ്ത്രീകളില്‍ പലപ്പോഴും ടെസ്റ്റോസ്റ്റിറോണിന്റെ അളവും കൂടാറുണ്ട്. ഇത് മുടികൊഴിച്ചില്‍ കൂടുതല്‍ വഷളാക്കും.

  1. ധുരത്തോട് അമിത താല്‍പര്യം

പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉണ്ടാകുന്നതിനാല്‍ അമിതമായി ഭക്ഷണം കഴിക്കാനും മധുരത്തോട് അമിത താല്‍പര്യവും തോന്നിപ്പിക്കും. ഇത് ശരീരഭാരം കൂട്ടാനിടയാക്കും. ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും.

  1. ക്ഷീണം/തലവേദന

പിസിഒഎസ് നേരിട്ട് ക്ഷീണത്തിന് കാരണമാകുന്നില്ലെങ്കിലും പലപ്പോഴും ക്ഷീണത്തിന്റെ പല ലക്ഷണങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം, ഹോര്‍മോണ്‍ വ്യതിയാനം, ക്രമം തെറ്റിയതും അമിതമായി രക്തം സ്രാവം എന്നിവ ക്ഷീണത്തിന് കാരണമാകുന്നു. ഹോര്‍മോണ്‍ വ്യതിയാനം ചില സ്ത്രീകളില്‍ കഠിനമായ തലവേദനയ്ക്ക് കാരണമാകുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme