- Advertisement -Newspaper WordPress Theme
BEAUTYഅകാലനര ഒഴിവാക്കാനും പ്രത്യേക ഡയറ്റ്

അകാലനര ഒഴിവാക്കാനും പ്രത്യേക ഡയറ്റ്

ചെറുപ്രായത്തില്‍ തന്നെ തലയില്‍ നരകയറി തുടങ്ങിയോ? അകാലനരയ്ക്ക് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. പോഷകക്കുറവു മുതല്‍ സമ്മര്‍ദം പോലുള്ള കാരണങ്ങള്‍ കൊണ്ട് മുടിയുടെ കരുത്ത് നഷ്ടപ്പെടാനും നരകയറാനും കാരണമാകും. എന്നാല്‍ അകാലനരയെ പ്രതിരോധിക്കാന്‍ ബ്രോക്കോളി, കാരറ്റ്, ഉള്ളി പോലുള്ള പച്ചക്കറികളില്‍ അടങ്ങിയ ല്യൂട്ടോലിന്‍ എന്ന ആന്റിഓക്‌സിഡന്റ് സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

മിക്കവാറും എല്ലാ സസ്യ ഭക്ഷണങ്ങളിലും ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ കോശങ്ങളെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ല്യൂട്ടോലിന്‍ അത്തരമൊരു ആന്റിഓക്‌സിഡന്റ് ആണ്. ചര്‍മത്തിലെ വീക്കം, ചര്‍മത്തിലുണ്ടാകുന്ന വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ തടസപ്പെടുത്താനും ല്യൂട്ടോലിന്‍ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ 16 ആഴ്ചകള്‍ കൊണ്ട് ല്യൂട്ടോലിന്‍ ഉപയോഗിച്ച് ചികിത്സിച്ച എലികളുടെ നര മാറി ഇരുണ്ട രോഗവളര്‍ച്ച ഉണ്ടായതായി ആന്റിഓക്സിഡന്റ്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എന്‍ഡോതെലിന്‍സ് എന്നറിയപ്പെടുന്ന പ്രോട്ടീനുകളില്‍ ല്യൂട്ടോലിന്റെ പോസിറ്റീവ് സ്വാധീനമാണ് യുവത്വത്തിന് സഹായിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. ഈ പ്രോട്ടീനുകള്‍ മുടിയുടെ പിഗ്മെന്റേഷന്‍ അടങ്ങിയിരിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകളെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മെലനോസൈറ്റുകള്‍ വര്‍ധിപ്പിക്കുന്നത് മുടി നിറം വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

മനുഷ്യരില്‍ ല്യൂട്ടോലിന്‍

എന്നാല്‍ ല്യൂട്ടോലിന്‍ മനുഷ്യരില്‍ അകാലനര ഒഴിവാക്കാന്‍ നടത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. മനുഷ്യരില്‍ മുടി നരയ്ക്കുക എന്നത് സങ്കീര്‍ണമാണ്. ഹോര്‍മോണുകള്‍, സമ്മര്‍ദം, ജനിതകം, പാരിസ്ഥിതികം തുടങ്ങിയ പല ഘടകങ്ങള്‍ ഇതിന്റെ പിന്നിലുണ്ടാവാം.

എന്നാല്‍ ല്യൂട്ടോലിന്‍ അടങ്ങിയ ഡയറ്റ് മുടിയുടെയും ചര്‍മത്തിന്റെ ആരോ?ഗ്യം മെച്ചപ്പെടുത്തുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണക്രമം, വ്യായാമം, മാനസികാരോ?ഗ്യത്തിന് പ്രാധാന്യം തുടങ്ങിയ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് മുടി നരയ്ക്കുക എന്ന പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme