- Advertisement -Newspaper WordPress Theme
HEALTHഈ 4 ഉപകരണങ്ങൾ ഉപയോഗം കഴിഞ്ഞാലുടൻ അൺപ്ലഗ് ചെയ്‌തോളൂ

ഈ 4 ഉപകരണങ്ങൾ ഉപയോഗം കഴിഞ്ഞാലുടൻ അൺപ്ലഗ് ചെയ്‌തോളൂ

അടുക്കളയില്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളും ചെറുതാണ്. എയര്‍ ഫ്രയര്‍, കോഫി മെഷീന്‍, കെറ്റില്‍ തുടങ്ങിയ ചെറിയ ഉപകരണങ്ങള്‍ ഉപയോഗം കഴിഞ്ഞാല്‍ ഉടനെ അണ്‍ പ്ലഗ് ചെയ്യണം. ഉപയോഗം കഴിഞ്ഞതിന് ശേഷം ഓഫ് ചെയ്ത് വെച്ചാലും ഇതില്‍ നിന്നും ഊര്‍ജ്ജം ഉണ്ടാകുന്നു. അതിനാല്‍ തന്നെ ഉപയോഗം കഴിഞ്ഞാല്‍ ഇത്തരം ഉപകരണങ്ങള്‍ അണ്‍ പ്ലഗ് ചെയ്യുകതന്നെ വേണം.

എക്സ്റ്റന്‍ഷന്‍ കോഡ് ഉപയോഗിക്കുമ്പോള്‍ ഈ 5 തെറ്റുകള്‍ ഒഴിവാക്കണേ

അടുക്കളയില്‍ പാറ്റകളെകൊണ്ട് പൊറുതിമുട്ടിയോ? എന്നാല്‍ ഇങ്ങനെ ചെയ്യൂ

സ്മാര്‍ട്ട് ഉപകരണങ്ങള്‍

എല്ലാ വീടുകളിലും ഇന്ന് സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഉണ്ട്. സ്മാര്‍ട്ട് ഉപകരണങ്ങള്‍ ആയതുകൊണ്ട് തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളും മികച്ചതാണ്. കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരുന്നതുകൊണ്ട് ഉപയോഗം കഴിഞ്ഞാല്‍ അണ്‍ പ്ലഗ് ചെയ്യാന്‍ മറക്കരുത്.

ലൈറ്റുകള്‍

പുറത്തേക്ക് പോകുമ്പോള്‍ നമ്മള്‍ ലൈറ്റുകള്‍ ഓഫ് ചെയ്ത് പോകാറുണ്ട്. എന്നാല്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ ഉപയോഗം ഇല്ലെങ്കില്‍ പോലും ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യാറില്ല. ആവശ്യമില്ലാത്ത സമയങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ മറക്കരുത്.

എയര്‍ പ്യൂരിഫയര്‍

ഫാനുകള്‍ക്ക് പകരം എയര്‍ പ്യൂരിഫയറുകളാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. എന്നാല്‍ എപ്പോഴും ഇത് ഉപയോഗിച്ചാല്‍ വൈദ്യുതി ചാര്‍ജ് കൂടാന്‍ കാരണമാകുന്നു. അതിനാല്‍ തന്നെ ഉപയോഗമില്ലാത്ത സമയങ്ങളില്‍ ഫാനുകളും എയര്‍ പ്യൂരിഫയറും ഓഫ് ചെയ്യേണ്ടത് പ്രധാനമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme