- Advertisement -Newspaper WordPress Theme
HEALTHചെമ്പ് പാത്രം എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ 

ചെമ്പ് പാത്രം എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ 

ചെമ്പ് പാത്രങ്ങൾ കാഴ്ചയിൽ മനോഹരവും തിളക്കമുള്ളതുമാണ്. കാണാൻ ഭംഗി മാത്രമല്ല ചെമ്പ് പാത്രത്തിൽ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു. എന്നാൽ നിരന്തരമായി ചെമ്പ് പാത്രം ഉപയോഗിക്കുമ്പോൾ ഇതിന്റെ തിളക്കം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മങ്ങിയ ചെമ്പ് പാത്രത്തിന്റെ തിളക്കം കൂട്ടാൻ ഇത്രയും മാത്രം ചെയ്താൽ മതി.

നാരങ്ങയും ഉപ്പും

നാരങ്ങയും ഉപ്പും ചേര്‍ത്ത് മിശ്രിതം തയാറാക്കാം. ഇത് പാത്രത്തില്‍ നന്നായി തേച്ചുപിടിപ്പിക്കണം. അരമണിക്കൂര്‍ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകണം. ഇത് മങ്ങിയ പാത്രം തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു. അല്ലെങ്കില്‍ പാതി മുറിച്ച നാരങ്ങ പാത്രത്തില്‍ ഉരച്ചും കഴുകിയെടുക്കാം.

വിനാഗിരി

നാരങ്ങയ്ക്ക് പകരം വിനാഗിരി ഉപയോഗിച്ചും മങ്ങിയ പാത്രം തിളക്കമുള്ളതാക്കാന്‍ സാധിക്കും. ഉപ്പും വിനാഗിരിയും ചേര്‍ത്തതിന് ശേഷം പാത്രത്തില്‍ തേച്ചുപിടിപ്പിക്കാം. ശേഷം നന്നായി കഴുകിയെടുത്താല്‍ മതി .

കെച്ചപ്പ്

കെച്ചപ്പ് ഉപയോഗിച്ചും പാത്രം തിളക്കമുള്ളതാക്കാന്‍ സാധിക്കും. കെച്ചപ്പില്‍ അസിഡിറ്റി ഉണ്ട്. ഇത് ചെമ്പിലെ കറകളെ എളുപ്പത്തില്‍ നീക്കം ചെയ്യുന്നു. പാത്രത്തിലേക്ക് കുറച്ച് കെച്ചപ്പ് ഒഴിച്ചതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. ശേഷം ഒരു സ്‌പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ചെടുത്തല്‍ മതി. കഴുകിയതിന് ശേഷം ഒലിവ് എണ്ണ പാത്രത്തില്‍ തേച്ചുപിടിപ്പിക്കുന്നതും നല്ലതാണ്.

പോളിഷ് ചെയ്യാം

ഗോതമ്പ് പൊടി, ഉപ്പ്, സോപ്പ് പൊടി എന്നിവ ഒരേ അളവില്‍ ചേര്‍ത്തതിന് ശേഷം അതിലേക്ക് വിനാഗിരി, നാരങ്ങ നീര്, വെള്ളം എന്നിവ ചേര്‍ത്ത് മിക്‌സ് തയാറാക്കാം. ശേഷം മിക്‌സ് പുരട്ടി സ്‌പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയെടുത്താല്‍ പാത്രം തിളക്കമുള്ളതാകുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme