- Advertisement -Newspaper WordPress Theme
FOODഈ ഷെഫുമാർ എന്തിനാണ് തലയിൽ തൊപ്പി വയ്ക്കുന്നതെന്ന് അറിയാമോ ? വൃത്തിയല്ല കാര്യം

ഈ ഷെഫുമാർ എന്തിനാണ് തലയിൽ തൊപ്പി വയ്ക്കുന്നതെന്ന് അറിയാമോ ? വൃത്തിയല്ല കാര്യം

ഭക്ഷണശാല വിജയമായാലും പരാജയമായാലും അതിന്റെ പ്രധാനകാരണം അവിടെ വിളമ്പുന്ന ഭക്ഷണമാണ്. പല അടുക്കളകളിലും ഷെഫുമാർ പല വലിപ്പത്തിലുള്ള തൊപ്പികളണിഞ്ഞ് ജോലി ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ. ഷെഫുമാരുടെ തൊപ്പിയുടെ വലിപ്പം അവരുടെ സ്ഥാനത്തിനനുസരിച്ചാണ്. ഏറ്റവും വലിയ തൊപ്പി ധരിച്ച ആളാണ് ഏറ്റവും ഉയർന്ന ഷെഫ്. ഒരു ഷെഫിന്റെ അനുഭവ സമ്പത്തിന്റെയും, കൈപ്പുണ്യത്തിന്റെയും അടയാളമാണ് അവർ തലയിൽ കൊണ്ടുനടക്കുന്നത്. ഷെഫുമാർ ധരിക്കുന്ന വെളുത്ത തൊപ്പി ടോക്ക് അല്ലെങ്കിൽ ടോക്ക് ബ്ലാഞ്ച് എന്ന് അറിയപ്പെടുന്നു. ടോക്ക് എന്നത് ഒരു ഫ്രഞ്ച് പദമാണ്. എങ്കിലും, തല മറയ്ക്കുന്നത് എന്ന് അർത്ഥം വരുന്ന അറബി പദത്തിൽ നിന്നാണ് ഈ പേര് വന്നതാണ് കരുതപ്പെടുന്നത്. പണ്ടത്തെ ഷെഫ് തൊപ്പികളിൽ നിന്ന് ഇന്നത്തേതിന് ധാരാളം വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ട് നീണ്ട്, സിലിണ്ടറിക്കൽ രൂപവും വെളുത്ത നിറത്തിൽ പ്ലീറ്റുകളോടും കൂടിയ തൊപ്പികളായിരുന്നു ഉണ്ടായിരുന്നത്.

തൊപ്പിയുടെ നിറവും ഷെഫുമാരുടെ സ്ഥാനത്തെ അടയാളപ്പെടുത്തിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞന്റെ പാചകക്കാരനായിരുന്ന ഷെഫ് ബൗച്ചർ, വൃത്തിയെ അടിസ്ഥാനപ്പെടുത്തി വെളുത്ത തൊപ്പികൾ മാത്രമെ അടുക്കളയിൽ ധരിക്കാൻ പാടുള്ളു എന്ന നിബന്ധന കൊണ്ടുവന്നു. സമൂഹത്തിൽ പാചകക്കാരുടെ സ്ഥാനം ഉയർത്തുന്നതിനും, അവരെ പ്രൊഫഷണലായി കാണിക്കുന്നതിനും വേണ്ടി ഷെഫ് മേരി ആന്റോയിൻ കാരിം പുതിയ വസ്ത്രങ്ങൾ രൂപപ്പെടുത്താൻ തീരുമാനിച്ചു. വൃത്തിയുള്ളതും, ബഹുമാനിക്കപ്പെടുന്ന തരത്തിലുള്ളതുമായ വസ്ത്രങ്ങൾ ഷെഫുമാർക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ഷെഫ് മേരി ഉറച്ച് വിശ്വസിച്ചു. ഷെഫ് മേരിയുടെ കാലത്ത് 18 ഇഞ്ച് വരെ വലിപ്പമുള്ള തൊപ്പികൾ അവർ ധരിച്ചിരുന്നതായി ചില റിപ്പോർട്ടുകളിൽ പറയപ്പെടുന്നു. ഇത് അവരുടെ പാചകത്തോടുള്ള അഭിനിവേശത്തിന്റെയും, പാചകക്കാർ സമൂഹത്തിൽ വില ലഭിക്കേണ്ടവരാണെന്ന ചിന്തയുടെയും സൂചനയായി കണക്കാക്കപ്പെടുന്നു.

വലിപ്പത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ, ഷെഫുമാരുടെ ടോക്കിലെ മടക്കുകളുടെ എണ്ണവും സ്ഥാനവും സൂചിപ്പിച്ചിരുന്നു. പല റാങ്കുകളിലുള്ള ഷെഫുമാർ ജോലി ചെയ്യുന്ന അടുക്കളയിൽ ഏറ്റവും ഉയർന്ന പദവിയുള്ള എക്‌സിക്യൂട്ടിവ് ഷെഫ് ഏറ്റവും വലിയ ടോക്ക് ധരിച്ചിരിക്കും. പിന്നീട് സ്ഥാനം കുറയുന്നതിനനുസരിച്ച് ടോക്കിന്റെ വലിപ്പം കുറഞ്ഞ് വരും. ഇതാണ് രീതിയെങ്കിലും ഇന്നത്തെ പല ഭക്ഷണശാലകളിലെ അടുക്കളകളിലും അത് അത്രമേല്‍ കൃത്യതയോടെ പാലിക്കാറില്ല.പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ടോക്കിന് പുറമെ, ഇന്ന് ഷെഫുമാർ അവരവരുടെ വ്യക്തിഗത താൽപ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള തൊപ്പികൾ ധരിക്കാറുണ്ട്. പ്രൊഫഷണൽ അടുക്കളകളിൽ കാണപ്പെടുന്ന വിവിധ തൊപ്പികൾ ഇന്ന് ഉണ്ട്.

കൊതുക് എന്താണ് ചിലരെ തിരിഞ്ഞ് പിടിച്ച് കടിക്കുന്നത് ?

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme