- Advertisement -Newspaper WordPress Theme
HEALTHചൈനയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം

ചൈനയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം

വാഷിംഗ്ടണ്‍: ചൈനയില്‍ വര്‍ദ്ധിച്ചുവരുന്ന കൊവിഡ് 19 കേസുകള്‍ക്ക് കാരണം കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എന്‍ബി.1.8.1 ആണെന്ന് സ്ഥിരീകരിച്ച് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (ഡിസിസി). ചൈനയില്‍ വിവിധ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് വീണ്ടും ആശങ്ക ഉയര്‍ന്നിരിക്കുന്നത്. മാര്‍ച്ച് മാസത്തിന്റെ അവസാന നാളുകളിലും ഏപ്രിലിന്റെ തുടക്കത്തിലും യുഎസ് വിമാനത്താവളത്തില്‍ ആദ്യമെത്തിയ അന്താരാഷ്ട്ര യാത്രക്കാരിലാണ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിത്.

കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍, വെര്‍ജീനിയ, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളിലെത്തിയ അന്താരാഷ്ട്ര യാത്രക്കാരിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുകൂടാതെ റോഡ് ഐലന്‍ഡ്. ഹവായ് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത് ആകെ കേസുകള്‍ കുറവാണെങ്കിലും ഈ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്ന് നെവാഡ സര്‍വകലാശാലയിലെ മൈക്രോബയോളജി ആന്‍ഡ് ഇമ്യൂണോളജി പ്രൊഫസര്‍ ഡോ. സുഭാഷ് വര്‍മ മുന്നറിയിപ്പ് നല്‍കി. ഡിസിസി ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

എന്‍ബി.1.8.1 ബാധിതരായ യാത്രക്കാര്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, സ്പെയിന്‍, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ രോഗം ലോകമൊട്ടാകെ വ്യാപിക്കാന്‍ സാദ്ധ്യതയുണ്ട്. വിദേശ രാജ്യങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും മറ്റ് വൈറസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മാരകമല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. അതേസമയം, ഹോങ്കോംഗിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലാഴ്ചയ്ക്കുളളില്‍ 81 കേസുകളും 30 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ കൂടുതലും 65 വയസിന് മുകളിലുളളവരാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme