ജീവിതശൈലിയിലെ മാറ്റങ്ങളാണ് പലപ്പോഴും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. തെറ്റായ ഭക്ഷണശീലം എല്ലുകളെ ദുര്‍ബലമാക്കാം. അതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനായി നിങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണപാനീയങ്ങളെ പരിചയപ്പെടാം.
- കാര്‍ബോണേറ്റഡ് പാനീയങ്ങള്‍
കാര്‍ബോണേറ്റഡ് പാനീയങ്ങളില്‍ ധാരാളം പഞ്ചസാരയും ഫോസ്ഫോറിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയോ കാല്‍സ്യം നഷ്ടപ്പെടുത്തുകയോ ചെയ്യും. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക
- കഫൈന്‍
കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ എല്ലുകളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അമിതമായ കഫൈന്‍ ഉപഭോഗം അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കുമെന്ന് പഠനങ്ങളും പറയുന്നു. അതിനാല്‍ കോഫി കുടിക്കുന്നതിന്റെ അളവും കുറയ്ക്കുക.
- പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍
ചോക്ലേറ്റ്, മിഠായി, കേക്ക് തുടങ്ങി പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ അധികം കഴിക്കുന്നതും അസ്ഥികള്‍ക്ക് ഹാനികരമാണ്. ഇവയില്‍ പഞ്ചസാര കൂടുതലായതിനാല്‍ സ്വാഭാവികമായും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് അസ്ഥികളുടെ ഗുണനിലവാരത്തെയും സാന്ദ്രതയെയും നേരിട്ട് ബാധിക്കുന്നു. നിങ്ങളുടെ ശരീരത്തെ കാല്‍സ്യം ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയാനും ഇതിന് കഴിയും. അതിനാല്‍ മധുര പലഹാരങ്ങള്‍, ഐസ്ക്രീം, കേക്കുകള്‍, ബ്രൗണികള്‍, ഡെസേര്‍ട്ടുകള്‍ തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
- ഫ്രഞ്ച് ഫ്രൈസ്
സോഡിയം ധാരാളം അടങ്ങിയ ഇവ എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഫ്രഞ്ച് ഫ്രൈസും മറ്റ് പൊട്ടറ്റോ ചിപ്സുമൊക്കെ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.