- Advertisement -Newspaper WordPress Theme
FOODചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കരുത്?

ചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കരുത്?

പ്രമേഹം നിയന്ത്രിക്കുകയെന്നത് ശ്രമകരമായൊരു കാര്യമാണ്. മരുന്നുകള്‍ കഴിക്കുന്നതും, സമീകൃതാഹാരം കഴിക്കുന്നതും, പതിവായി വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യുമെങ്കിലും, ചിലപ്പോള്‍ ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങള്‍ വലിയ മാറ്റമുണ്ടാക്കും. നൂട്രീഷ്യനിസ്റ്റ് ശ്വേത ജെ.പഞ്ചല്‍ പ്രമേഹമുള്ളവര്‍ക്ക് ദൈനംദിന ശീലങ്ങളില്‍ വരുത്താവുന്ന അഞ്ച് ചെറിയ മാറ്റങ്ങളെക്കുറിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ”നിങ്ങളുടെ കുടുംബത്തിലെ ഒരാള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍, ചെറിയ മാറ്റങ്ങള്‍ വലിയ മാറ്റമുണ്ടാക്കും,” എന്നാണ് അവര്‍ എഴുതിയത്.

  1. പഴങ്ങള്‍ക്കൊപ്പം കറുവാപ്പട്ട

പഴങ്ങള്‍ കഴിക്കുമ്പോള്‍, കഷ്ണങ്ങളില്‍ കുറച്ച് കറുവാപ്പട്ട ചേര്‍ക്കാന്‍ ശ്രമിക്കുക.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനും, ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും.

  1. അത്താഴം 7 മണിയോടെ പൂര്‍ത്തിയാക്കുക

രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കരുത്; പകരം, അവസാന ഭക്ഷണം വൈകുന്നേരം 7 മണിയോടെ കഴിക്കുക. 7 മണിക്ക് ശേഷം ഭക്ഷണം കഴിച്ചാല്‍, ഒരിക്കലും പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ കഴിയില്ല. വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും.

  1. ഭക്ഷണത്തിനുശേഷം നടക്കുക

വീടിന് അകത്താണെങ്കില്‍ പോലും, ഓരോ ഭക്ഷണത്തിനു ശേഷവും 10 മിനിറ്റ് നടക്കുക.

  1. ചോറും ചപ്പാത്തിയും ഒരുമിച്ച് കഴിക്കരുത്

ഒരിക്കലും ഒരേ ഭക്ഷണത്തില്‍ ചോറും ചപ്പാത്തിയും ഉള്‍പ്പെടുത്തരുത്. അത് പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും.

  1. എല്ലാ ഭക്ഷണത്തിലും നാരുകള്‍ ഉള്‍പ്പെടുത്തി തുടങ്ങുക

ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴെല്ലാം, സാലഡുകള്‍ പോലുള്ള നാരുകള്‍ ചേര്‍ത്ത് തുടങ്ങാന്‍ ശ്രമിക്കുക. ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme