ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടൽ, കൃത്യമായി പറഞ്ഞാൽ ഒരു 1,400 വർഷത്തെ പഴക്കക്കമൊക്കെ കാണും. അതാണ് ജപ്പാനിൽ സ്ഥിതി ചെയ്യുന്ന 705-ൽ ഫുജിവാര മൊയ്റ്റോ സ്ഥാപിച്ച നിഷിയാന ഓൺസെൻ കെയുങ്കൻ. അതിലേറ്റവും പ്രേത്യകത നിറഞ്ഞ ഒരു കാര്യമാണ് ഒരേ മൊയ്റ്റോ കുടുംബത്തിലെ 52 തലമുറകളാണ് ഈ ഹോട്ടൽ നോക്കി നടത്തുന്നത് എന്നത്. ഗിന്നസ് വേൾഡ് റെക്കോർഡിലും ഈ ഹോട്ടൽ ഇടംപിടിച്ചിട്ടുണ്ട്.
ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ വിദഗ്ദ്ധരാണ് മൊയ്റ്റോ കുടുംബം. ആധുനിക ഹോട്ടലുകളുമായി മത്സരിക്കുന്ന നിഷിയാമ ഓൺസെൻ കെയുങ്കൻ സമീപ വർഷങ്ങളിൽ നിരവധി ആധുനികവൽക്കരണങ്ങൾക്ക് വിധേയമായിട്ടുണ്ട്. എങ്കിലും ഈ മാറ്റങ്ങൾക്ക് ശേഷവും, ഹോട്ടൽ അതിന്റെ തനത് പാരമ്പര്യം നിലനിർത്തുന്നുണ്ട്. മൗണ്ട് ഫുജിയിൽ നിന്ന് ഏറെ അകലെയായി സ്ഥിതി ചെയ്യുന്ന ‘നിഷിയാമ ഓൺസെൻ കെയുങ്കൻ’ കാണാൻ ലോകമെമ്പാടു നിന്നും ആളുകൾ വരാറുണ്ട്.
നിഷിയാമ ഓൺസെൻ കെയൂങ്കൻ്റെ പ്രധാന ആകർഷണം
പ്രകൃതിദത്തമായ ചൂടുനീരുറവകൾക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ടതാണ് ഈ ഹോട്ടൽ. സമുറായികൾ മുതൽ ആധുനിക സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ വരെ വൈവിധ്യമാർന്ന ഉപഭോക്താക്കളെ ഇതിന്റെ ചരിത്രം ആകർഷിക്കുന്നു, “മോചിതാനി നോ യു” കുളിയാണ് ഇവിടുത്തെ സവിശേഷത, ഇവിടെ നീരുറവകളിൽ നിന്ന് നേരിട്ട് വെള്ളം ലഭിക്കും, അതിഥികൾ ഈ നീരുറവ വെള്ളം കുടിക്കാനും ഉപയോഗിക്കാറുണ്ട്. നീരുറവകളിലേക്കുള്ള ഈ നേരിട്ടുള്ള പ്രവേശനം തന്നെയാണ് മറ്റ് ഹോട്ടലുകളിൽ നിന്ന് ക്യൂങ്കനെ വ്യത്യസ്തമാക്കുന്നത്.
നിഷിയാമ ഓൺസെൻ കെയുങ്കനിൽ എത്ര മുറികളുണ്ട്?
പരമ്പരാഗത ജാപ്പനീസ് ശൈലിയിൽ അലങ്കരിച്ച 37 മുറികളാണ് ഹോട്ടലിലുള്ളത്. ഇവിടെ ഒരു രാത്രി താമസിക്കാൻ ഒരാൾക്ക് 408 ഡോളർ (ഏകദേശം 35,000 രൂപ) നൽകണം. റൂം ബുക്ക് ചെയ്യുന്നതിന്, ആളുകൾക്ക് നിഷിയാമ ഓൺസെൻ കെയുങ്കന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. അകൈഷി പർവതനിരകളുടെ താഴ്വരയിലാണ് നിഷിയാമ ഓൺസെൻ കെയുങ്കൻ സ്ഥിതി ചെയ്യുന്നത്. കുന്നിൻ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ആളുകൾക്ക് വിശാലമായ സ്ഥലത്ത് കുളിക്കാം. ഇടതൂർന്ന വനാന്തരങ്ങളുടെ മനം മയക്കുന്ന കാഴ്ചകളാണ് ഓരോ മുറിയിലും അതിഥികളെ കാത്തിരിക്കുന്നത്.