നെഞ്ചെരിച്ചല്‍, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാൽ അതിന് പരിഹാരമുണ്ട്. ഇവയെ അകറ്റാന്‍ നിങ്ങളുടെ ഡയറ്റില്‍ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ മതി. അവ ഏതൊക്കെയാണെന്ന് പരിചയപ്പെട്ടാലോ
- തൈര്
പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ അസ്വസ്ഥതയെ അകറ്റാനും അസിഡിറ്റി, നെഞ്ചെരിച്ചല്‍ തുടങ്ങിയ ദഹന പ്രശ്നങ്ങളെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
- ജീരകം
ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ജീരകം ദഹനം എളുപ്പമാക്കാനും ദഹന പ്രശ്നങ്ങളെ തടയാനും സഹായിക്കും. ഇതിനായി ജീരക വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- വാഴപ്പഴം
വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.
- ഇഞ്ചി ചായ
ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
- നാരങ്ങാ വെള്ളം
ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
- ആപ്പിള്‍ സൈഡര്‍ വിനഗര്‍
ആപ്പിള്‍ സൈഡര്‍ വിനഗറും നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനായി 250 മില്ലീലിറ്റർ ഇളം ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചേര്‍ത്ത് കുടിക്കാം. ഭക്ഷണം കഴിക്കുന്നതിന് 15- 30 മിനിറ്റ് മുമ്പ് ഇവ കുടിക്കുന്നതാണ് നല്ലത്.
എ ഐ മാനവ രാശിയുടെ അന്തകനാകുമോ ? ലോകജനസംഖ്യ 100 ദശലക്ഷമായി കുറയുമെന്ന് പ്രവചനം