- Advertisement -Newspaper WordPress Theme
FITNESSഉയരം കൂടിയവര്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനങ്ങള്‍

ഉയരം കൂടിയവര്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനങ്ങള്‍

കാന്‍സര്‍ ഉണ്ടാകുന്നത് പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കാന്‍സറും ഉയരവും തമ്മിലുള്ള ബന്ധം വളരെ അത്ഭുതമായി തോന്നിയേക്കാം. വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട് പ്രകാരം ഉയരവും കാന്‍സര്‍ വരാനുളള സാധ്യതയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. പാന്‍ക്രിയാസ്, വന്‍കുടല്‍, ഗര്‍ഭാശയം(എന്‍ഡോമെട്രിയം), അണ്ഡാശയം, പ്രോസ്‌റ്റേറ്റ്, വൃക്ക, ചര്‍മ്മം, സ്തനങ്ങള്‍ (ആര്‍ത്തവ വിരാമത്തിന് മുന്‍പും ശേഷവും)എന്നിവയുടെ അര്‍ബുദം വരാനുള്ള സാധ്യത ഒരു വ്യക്തിയുടെ ഉയരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയപ്പെടുന്നു.

ഉയരവും അര്‍ബുദവും തമ്മിലുളള ബന്ധം
അസാധാരണമായ കോശ വളര്‍ച്ച ശരീരത്തിലെ മറ്റ് കലകളെയും ബാധിക്കുന്ന അവസ്ഥയാണ് അര്‍ബുദം. ഒരു പരിധിവരെ ചികിത്സിച്ചാല്‍ ഭേദമാകുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. പക്ഷേ ഉയരം കൂടുതലുളളവര്‍ക്ക് അര്‍ബുദ സാധ്യത കൂടുതലാകുന്നത് ഇപ്രകാരമാണ്. ഉയരമുള്ളവരില്‍ ആന്തരിക അവയവങ്ങള്‍ക്ക് വലിപ്പം കൂടുതലായിരിക്കും. കോശങ്ങളുടെ എണ്ണം കൂടുതലുമായിരിക്കും ഇത് അര്‍ബുദ കോശങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

ഉയരം കൂടുന്നതിനുള്ള ഹോര്‍മോണുകളും ശാരീരിക പ്രത്യേകതകളും കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഉയരം കുറഞ്ഞ ആളുകള്‍ക്ക് പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ള സാധ്യത കുറവാണ്. ശരാശരി ഉയരമുളള സ്ത്രീകളില്‍ 500 പേരില്‍ 50 പേര്‍ക്ക് കാന്‍സര്‍ പിടിപെടുകയാണെങ്കില്‍ ഉയരം കൂടുതല്‍ ഉള്ളവരില്‍ 500 ല്‍ 60 പേര്‍ കാന്‍സര്‍ ബാധിതരാകുമെന്നാണ് കണ്ടെത്തല്‍. സ്ത്രീകളില്‍ 18 ശതമാനവും പുരുഷന്മാരില്‍ 11 ശതമാനവും രോഗസാധ്യത കൂടുന്നു. ഉയരം കൂടുതലുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത 20 ശതമാനം കൂടുതലാണെന്നും പഠനം പറയുന്നു. ഉയരം കൂടുന്നവരില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥ, ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

കൊളസ്ട്രോൾ കുറയ്ക്കാം; വളരെ ഈസിയായി

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme