- Advertisement -Newspaper WordPress Theme
Environmentമനുഷ്യനെ പിടിച്ച് വിഴുങ്ങുന്ന രാക്ഷസ പാമ്പുകളോ ? മനുഷ്യനെ തിന്നുന്ന പാമ്പുകളുണ്ട്

മനുഷ്യനെ പിടിച്ച് വിഴുങ്ങുന്ന രാക്ഷസ പാമ്പുകളോ ? മനുഷ്യനെ തിന്നുന്ന പാമ്പുകളുണ്ട്

മനുഷ്യനെ തിന്നുന്ന പാമ്പുണ്ടോ ? ഉണ്ട്, രാക്ഷസ പാമ്പുകൾ. അവയെ കുറിച്ച് കേട്ടാലോ ? മനുഷ്യനെപോലും ഭക്ഷണമാക്കുന്ന അത്തരത്തിലുളള ഭീമന്‍ പാമ്പുകളെക്കുറിച്ച് അറിയാം.

റെറ്റിക്യുലേറ്റഡ് പൈത്തണ്‍

ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പുകളാണ് ഇവ. ഒരു റെറ്റിക്യുലസ് പെരുമ്പാമ്പിന് 20 അടിയില്‍ കൂടുതല്‍ നീളം വരും അതായത് ഒരു സ്‌കൂള്‍ ബസിനേക്കാള്‍ നീളം. ഇന്തോനേഷ്യ, ഫിലിപ്പിന്‍സ്, തായ്‌ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഇവ വിഷം ചീറ്റാനൊന്നും നില്‍ക്കാറില്ല. ഇരയെ പിടിച്ച് പിഴിഞ്ഞ് ഇരയുടെ ചലനം നിലച്ചുകഴിയുമ്പോള്‍ വിഴുങ്ങുകയാണ് ചെയ്യുന്നത്.

ഗ്രീന്‍ അനക്കോണ്ട

റെറ്റിക്യുലസ് പെരുമ്പാമ്പിനാണ് ഏറ്റവും നീളം ഉള്ളതെങ്കില്‍ ഗ്രീന്‍ അനക്കോണ്ടയാണ് ഏറ്റവും ഭാരം കൂടിയത്.തെക്കേ അമേരിക്കയിലെ ചതുപ്പ് നിലങ്ങളില്‍ കാണപ്പെടുന്ന ഈ മാംസളമായ പാമ്പിന് 500 പൗണ്ടിലേറെ ഭാരമുണ്ട്. ഇവ വെളളത്തിലാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ചെറിയ മുതലകള്‍, വലിയ എലികള്‍ എന്നിവയൊക്കെയാണ് ഇവ അകത്താക്കാറ്. പക്ഷേ പച്ച അനക്കോണ്ട മനുഷ്യരെ വരെ അകത്താക്കിയ കഥകളുമുണ്ട്.

ബര്‍മീസ് പെരുമ്പാമ്പ്

തെക്കുകിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന പെരുമ്പാമ്പാണ് ബര്‍മീസ്. ഫ്‌ളോറിഡയിലെ എവര്‍ഗ്ലേഡ്‌സ് ഇതിന്റെ അധിനിവേശ സ്ഥലമാണ്. ഈ പാമ്പുകള്‍ക്ക് 20 അടിയിലധികം നീളവും 200 പൗണ്ടില്‍ കൂടുതല്‍ ഭാരവും ഉണ്ട്. മനുഷ്യരോടുള്ള അക്രമണങ്ങള്‍ കുറവാണെങ്കിലും അപൂര്‍വ്വമായി സംഭവിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ റോക്ക് പെരുമ്പാമ്പ്

ആഫ്രിക്കന്‍ റോക്ക് പെരുമ്പാമ്പ് വളരെ വലുതാണ്. 20 അടി വരെ നീളമുണ്ട് ഇവയ്ക്ക്. മനുഷ്യനും പാമ്പുകളും അടുത്ത് താമസിക്കുന്ന പ്രദേശങ്ങളില്‍ നിരവധി അക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പാമ്പ് മനുഷ്യനെ തിന്നുന്നത്
പാമ്പുകള്‍ ആര്‍ത്തിയോടെ മറ്റ് ഇരകളെ അകത്താക്കുന്നതുപോലെയല്ല മനുഷ്യനെ തിന്നുന്നത്. വലിയ പാമ്പുകള്‍ക്ക് വായില്‍ ഒതുങ്ങുന്ന ഇരയെ മാത്രമേ കഴിക്കാന്‍ കഴിയൂ.സാധാരണയായി ആരെങ്കിലും അടുത്തെത്തുന്നതുവരെ അവ നിശ്ചലമായി പതിയിരിക്കും. പിന്നീട് അവ കടിക്കുകയും ചുറ്റിപ്പിടിച്ച് എടുക്കുകയും ചെയ്യും. ഇര നിശ്ചലമായിക്കഴിഞ്ഞാല്‍ അവ പതുക്കെ തലയുയര്‍ത്തി അതിനെ മുഴുവനായി വിഴുങ്ങാന്‍ തുടങ്ങും. പതുക്കെ പതുക്കെ അത് സംഭവിക്കും. മിക്കപ്പോഴും ഉറങ്ങി കിടക്കുന്നവരെയോ തിരിച്ചടിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ പാമ്പിന് പതിയിരുന്ന് ആക്രമിക്കാന്‍ കഴിയുന്നവരെയോ ആയിരിക്കും അക്രമണത്തിന് വിധേയമാക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme