- Advertisement -Newspaper WordPress Theme
LIFEവെറുംവയറ്റിൽ ചായ കുടിക്കാറുണ്ടോ? എന്നാൽ സൂക്ഷിക്കണം

വെറുംവയറ്റിൽ ചായ കുടിക്കാറുണ്ടോ? എന്നാൽ സൂക്ഷിക്കണം

രാവിലെ എഴുന്നേറ്റാൽ ഒരു ചായ നിർബന്ധമുള്ളവരാണ് നമ്മളിൽ പലരും. പ്രഭാതഭക്ഷണത്തിന് മുമ്പ് തന്നെ ഒരു ചായ ഇവർക്ക് ആവശ്യമാണ്. ഇതൊരു ദിനചര്യ ആകുന്നത് ഒരുപക്ഷേ ആരോ​ഗ്യത്തെ ബാധിച്ചേക്കാം.

അസിഡിറ്റി

ചായയിൽ, പ്രത്യേകിച്ച് കട്ടൻ ചായയിലും ​ഗ്രീൻ ടീയിലും കഫീൻ, ടാനിൻ എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉന്മേഷം നൽകാനും ഇത് സഹായിക്കുമെങ്കിലും വെറുംവയറ്റിൽ ചായ കുടിക്കുന്നത് ആസിഡ് ഉത്പാദനം വർധിപ്പിക്കാൻ ഇടയാക്കും. ഇത് ചിലപ്പോൾ നെഞ്ചെരിച്ചിൽ, വയറുവേദന എന്നിവയ്ക്ക് കാരണമായേക്കാം. പതിവായി ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത് അൾസർ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

ഓക്കാനം അനുഭവപ്പെടുന്നത്

ചിലരിൽ ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് ഓക്കാനം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഛർദ്ദിക്കും കാരണമായേക്കും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ചായയുടെ ചൂട് കുറയ്ക്കുന്നതോ കടുപ്പം കുറയ്ക്കുന്നതോ നല്ലതായിരിക്കും.

നിർജ്ജലീകരണം

ഉറക്കത്തിന് ശേഷം പലപ്പോഴും ദാഹിച്ചുകൊണ്ടായിരിക്കും നമ്മൾ എഴുന്നേൽക്കുന്നത്. ശരീരത്തിന് ആവശ്യവും വെള്ളമായിരിക്കും. എന്നാൽ, നേരെ ചായ കുടിക്കുന്നത് ഒരുപക്ഷേ നിർജ്ജലീകരണത്തിന് കാരണമായേക്കാം. ഇത് തലവേദന, തലകറക്കം, പേശിവലിവ് എന്നിവയുണ്ടാക്കാനും സാധ്യതയുണ്ട്. അതിനാൽ, ചായ കുടിക്കുന്നത് കൂടാതെ രാവിലെ വെള്ളം കുടിക്കുന്നതിലും ശ്രദ്ധവേണം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme