- Advertisement -Newspaper WordPress Theme
FITNESSക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം

രോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങൾക്കാകും. അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

ബ്ലൂബെറി

ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കും. അതിനാല്‍ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഇ‌ഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ സംയുക്തങ്ങള്‍ക്ക് ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ട്. ഇവ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും വിവിധ ക്യാൻസറുകളുടെ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

മഞ്ഞള്‍

മഞ്ഞളിലെ കുർക്കുമിൻ ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്. മഞ്ഞളിലെ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ക്യാൻസർ വിരുദ്ധ ഗുണങ്ങള്‍ ഉണ്ട്. അതിനാല്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

തക്കാളി

തക്കാളിയിലെ ലൈക്കോപ്പിന്‍ ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ തക്കാളിയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ബ്രൊക്കോളി

ക്രൂസിഫസ് പച്ചക്കറി കുടുംബത്തിലെ ബ്രൊക്കോളി ആന്‍റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബ്രൊക്കോളി ആവശ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

നെെറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? ഇത് കേൾക്കു

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme