- Advertisement -Newspaper WordPress Theme
LIFEഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സുണ്ടോ ? നിങ്ങൾക്ക് ഏതൊക്കെ രാജ്യങ്ങളില്‍ വാഹനം ഓടിക്കാം? അറിയാമോ ?

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സുണ്ടോ ? നിങ്ങൾക്ക് ഏതൊക്കെ രാജ്യങ്ങളില്‍ വാഹനം ഓടിക്കാം? അറിയാമോ ?

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ്(driving licence) ഉപയോഗിച്ച് ഏതൊക്കെ രാജ്യങ്ങളില്‍ വാഹനം ഓടിക്കാം? ഇങ്ങനെ എത്രകാലത്തേക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ട്. പ്രാദേശിക നിയമങ്ങള്‍ക്ക് പുറമെ, ഏറ്റവും പ്രധാനപ്പെട്ട കാര്യം സാധുവായ ഒരു ഡ്രൈവിങ് ലൈസന്‍സ് കൈവശം വെക്കുക എന്നതാണ്.

യുഎസ്- അമേരിക്കയില്‍ എത്തുന്ന തീയതി മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് അവിടെ വാഹനം ഓടിക്കാം. ലൈസന്‍സ് പ്രാദേശിക ഭാഷയില്‍ ആവരുത്, ഇംഗ്ലീഷില്‍ അച്ചടിച്ചതായിരിക്കണം. കൂടാതെ യാത്ര രേഖയായ ഐ-94 ഫോമും കൈവശം ഉണ്ടായിരിക്കണം. അല്ലെങ്കില്‍, രാജ്യത്ത് പ്രവേശിച്ച തീയതി കാണിക്കാന്‍ സിബിപി ജിഒ മൊബൈല്‍ ആപ്പും പ്രയോജനപ്പെടുത്താം.

കാനഡ – കാനഡയിലും സാധുവായ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാല്‍ ഇതിനുള്ള കാലയളവ് വളരെ കുറവാണ്. കാനഡയില്‍ രണ്ട് മാസത്തേക്ക് മാത്രമേ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ സാധ്യമാകൂ.

യുകെ – യുണൈറ്റഡ് കിങ്ഡത്തിലെ എല്ലാ രാജ്യങ്ങളിലും (ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ്) പ്രവേശിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് സാധുവായ ഒരു ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. യൂറോപ്യന്‍ യൂണിയന്‍ – യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യത്തെ പ്രവേശന തീയതി മുതല്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കാന്‍ അനുവദിക്കുന്നു. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, സ്വീഡന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആറ് മുതല്‍ 12 മാസം വരെ കാലാവധി ഇതിന് സാധിക്കും. ലൈസന്‍സ് ഇംഗ്ലീഷില്‍ അച്ചടിച്ചവയാകണം.

ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും- ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. ഓസ്‌ട്രേലിയ മൂന്നുമാസം വരെയും ന്യൂസിലാന്‍ഡില്‍ പ്രവേശിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ഡ്രൈവ് ചെയ്യാം.

സിങ്കപുര്‍ – സിങ്കപുരിലും പ്രവേശന തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് സാധുവാണ്. ഈ കാലാവധിക്ക് ശേഷം, ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ഒരു പ്രാദേശിക ഡ്രൈവിങ് ലൈസന്‍സിനായി നിങ്ങള്‍ അപേക്ഷിക്കേണ്ടിവരും. ഇവിടെയും ഗതാഗതം റോഡിന്റെ ഇടതുവശത്തുകൂടിയാണ്.

സൗദി അറേബ്യ – ഇംഗ്ലീഷില്‍ അച്ചടിച്ച ഒരു സാധുവായ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് സൗദി അറേബ്യയില്‍ വാഹനം ഓടിക്കാം. മൂന്ന് മാസത്തെ കാലയളവിലേക്കാണ് വിദേശ ലൈസന്‍സ് ഉപയോഗിക്കാന്‍ സൗദി അനുവദിക്കുക

ഹോങ്കോങ് – ഹോങ്കോങ്ങില്‍ ഒരുവര്‍ഷത്തേക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുവദിക്കുന്നുണ്ട്. ഈ കാലയളവിനുശേഷം നിങ്ങള്‍ക്ക് ഒരു പ്രാദേശിക ഡ്രൈവിങ് ലൈസന്‍സ് നേടേണ്ടിവരും.

അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ തായ്‌ലന്‍ഡ്, ജപ്പാന്‍, യുഎഇ പോലുള്ള മറ്റ് പല രാജ്യങ്ങളിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme