അടുക്കളയിൽ എപ്പോഴും എന്തെങ്കിലുമൊക്കെ മാലിന്യങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. അധികവും ഭക്ഷണാവശിഷ്ടങ്ങളാണ് ഉണ്ടാകുന്നത്. ഇത് എവിടേക്കെങ്കിലും വലിച്ചെറിയുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ ഇനി മുതൽ അടുക്കള മാലിന്യങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. ഇങ്ങനെയും ഇത് ഉപയോഗിക്കാൻ സാധിക്കും. ബാക്കിവന്ന പച്ചക്കറിയും തൊലികളും ഇനി കളയേണ്ടതില്ല. ഇതിനൊപ്പം കുറച്ച് ഔഷധ സസ്യങ്ങളും കൂടെ ചേർത്ത് നല്ലൊരു സൂപ്പ് തയാറാക്കാൻ സാധിക്കും. ഇത് ഒരാഴ്ച വരെ ഫ്രിഡ്ജിൽ കേടുവരാതെ സൂക്ഷിക്കാൻ കഴിയും.
സിട്രസിന്റെ തൊലി വലിച്ചെറിയേണ്ട. ഇത് വൃത്തിയാക്കാനും ഉപയോഗിക്കാൻ സാധിക്കും. കുറച്ച് വിനാഗിരി എടുത്തതിന് ശേഷം അതിലേക്ക് നാരങ്ങ അല്ലെങ്കിൽ ഓറഞ്ചിന്റെ തൊലി മുക്കിവയ്ക്കാം. ഇത് പറ്റിപ്പിടിച്ച കറയെ എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നു. കാപ്പിപ്പൊടി ഉപയോഗം കഴിഞ്ഞാൽ എവിടേക്കെങ്കിലും തട്ടിക്കളയാറുണ്ട്. എന്നാൽ ഉപയോഗം കഴിഞ്ഞ കാപ്പിപൊടിക്ക് വേറെയും ഉപയോഗങ്ങളുണ്ട്. ഇത് ചെടികൾക്ക് വളമായി ഇടാൻ സാധിക്കും. ചെടികൾക്ക് ചുറ്റും വിതറിയാൽ മതി. പഴത്തൊലി എവിടേക്കെങ്കിലും വലിച്ചെറിഞ്ഞ് ആളുകൾ തെന്നിവീഴുന്ന സാഹചര്യം ഒഴിവാക്കാം. ഇത് ഉപയോഗിച്ച് ഷൂ പോളിഷ് ചെയ്യാം. മങ്ങിയ ഷൂവിന് തിളക്കം ലഭിക്കാൻ ഇതുമതി. മുട്ടത്തോട് വളമായി ഉപയോഗിക്കാൻ സാധിക്കും. ഇത് പൊടിച്ച് മണ്ണിൽ ചേർക്കണം. ഇത് ചെടിക്ക് കൂടുതൽ കാൽഷ്യം ലഭിക്കാനും ചെടി നന്നായി വളരാനും സഹായിക്കുന്നു.
സവാളയുടെ തൊലി തൊലി ഇനിമുതൽ കളയേണ്ടതില്ല . ബാക്കിവന്ന തൊലി വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കണം. ചൂട് മാറിയതിന് ശേഷം തലയിൽ തേച്ച് കഴുകിയെടുക്കുന്നത് മുടിക്ക് നല്ലതാണ്.
എല്‍സ 3 കേരള തീരത്തിന് ഭീഷണി ; എണ്ണ നീക്കം ചെയ്യൽ വൈകും, തീരത്തെ മത്സ്യ സമ്പത്ത് കുറയും