- Advertisement -Newspaper WordPress Theme
LifeStyleബ്രേക്ക്ഫാസ്റ്റിന് പപ്പായ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ബ്രേക്ക്ഫാസ്റ്റിന് പപ്പായ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പറ്റുന്ന പഴം തന്നെയാണ് പപ്പായ. ഒരുപാട് നാരുകളടങ്ങിയിട്ടുള്ള ഈ പഴത്തിന് കലോറി കുറവായതിനാൽ തന്നെ വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറക്കാനും സഹായിക്കും.

പൊട്ടാസ്യം, നാരുകൾ, വിറ്റാമിനുകൾ എന്നിവയെല്ലാം ധാരാളം അടങ്ങിയതിനാൽ ഹൃദയാരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്ന ഫലം കൂടിയാണ് പപ്പായ. ഇവയില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. കോളിൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയ സംയുക്തങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ആർത്രൈറ്റിസ്, ഫാറ്റി ലിവർ പോലുള്ള ജീവിതശൈലി സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ് ഇത്. ക്ലിയർ സ്‌കിന്നിന്നും പപ്പായയിലെ ഗുണങ്ങൾ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്.

കാൻസർ വിരുദ്ധ ഗുണങ്ങളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ലൈക്കോപീൻ പോലുള്ള പപ്പായയിലെ ആന്റിഓക്‌സിഡന്റുകൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറക്കുകയും കാൻസറിനുള്ള സാധ്യത കുറക്കുകയും ചെയ്യും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme