കണ്ണുകള്‍ ആരോഗ്യത്തിന്റെ പ്രതിഫലനം കൂടിയാവാം ; ഇവ കേൾക്കുകണ്ണുകള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്. ചുറ്റും ഉള്ളവയെല്ലാം കാണുക എന്നതിലുപരി കണ്ണുകള്‍ ആരോഗ്യത്തിന്റെ പ്രതിഫലനം കൂടിയാവാം. നമ്മുടെ കണ്ണുകളിലെ മാറ്റങ്ങള്‍ എപ്പോഴും കാഴ്ചയുമായി ബന്ധപ്പെട്ടുള്ളവയാകണമെന്നില്ല. അവ പോഷകാഹാരക്കുറവ്, ജീവിത ശൈലി രോഗങ്ങള്‍, തലച്ചോറിലെ പ്രശ്‌നങ്ങള്‍ എന്നിവയെപ്പോലും സൂചിപ്പിക്കുന്നു.
കണ്ണുകളിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ നിരീക്ഷിക്കുകയാണെങ്കില്‍ ചില രോഗങ്ങളെക്കുറിച്ച് അറിയാന്‍ കഴിയും.പ്രമേഹവും ഡയബറ്റിക് റെറ്റിനോപ്പതിയുംപ്രമേഹം റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെയും , കണ്ണിന് പിന്‍ഭാഗത്തുള്ള പ്രകാശ സംവേദക്ഷമതയുളള പാളിയേയും തകരാറിലാക്കും.
ഈ അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. ഇത് കാഴ്ച മങ്ങലിനും, കറുത്ത പാടുകള്‍ ഉണ്ടാകുന്നതിനും തുടങ്ങി ദീര്‍ഘകാല അടിസ്ഥാനത്തില്‍ അന്ധതയ്ക്ക് വരെ കാരണമാകുന്നു.ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. റെറ്റിനയിലെ രക്തക്കുഴലുകള്‍ പരിശോധിച്ചാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെക്കുറിച്ച് അറിയാന്‍ സാധിക്കും.ഗ്ലോക്കോമകണ്ണിനുള്ളിലെ ഉയര്‍ന്ന മര്‍ദ്ദം മൂലം ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുന്ന ഒരു കൂട്ടം നേത്ര രോഗമാണ് ഗ്ലോക്കോമ.
ചികിത്‌സിച്ചില്ലെങ്കില്‍ ഇത് കാഴ്ച നഷ്ടപ്പെടാനും അന്ധതയ്ക്കും വരെ കാരണമാകുന്നു. രോഗം നേരത്തെ കണ്ടെത്തിയാല്‍ ചികിത്സകളിലൂടെയും മരുന്നുകളിലൂടെയും രോഗത്തിന് മാറ്റമുണ്ടാകും. കണ്ണുകളിലെ വശങ്ങളിലെ കാഴ്ച നഷ്ടപ്പെടുക, കണ്ണിന് വേദന, ചുവപ്പ് നിറം, ഇവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണേണ്ടതാണ്. ഗ്ലോക്കോമ മൂര്‍ഛിച്ചതിന് ശേഷം മാത്രമേ പലപ്പോഴും കണ്ടെത്താന്‍ സാധിക്കുകയുളളൂ. അതുകൊണ്ട് പതിവായ നേത്ര പരിശോധന ആവശ്യമാണ്.