മഴക്കാലത്ത് പല ആളുകളുടെയും മാനസികാവസ്ഥ വളരെ താഴ്ന്ന നിലയിലാണ് കാണപ്പെടുക എന്ന് പഠനങ്ങൾ പറയുന്നു. ഈ മാനസിക അസ്വസ്ഥതകൾ നമ്മുടെ ശരീരത്തിന്റെ ഊർജത്തെയും കുറയ്ക്കുന്നതായി ശ്രദ്ധിച്ചാൽ മനസിലാകും. തണുപ്പും, ആകെ ഈർപ്പം നിറഞ്ഞ അന്തരീക്ഷവും പൊതുവിൽ മനുഷ്യരുടെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കാറുണ്ട്.
എന്നാൽ ഇതിനെ മറികടക്കുന്നതിന് ശരിയായ പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഈ ശീലം നിങ്ങളുടെ മുഴുവൻ ആരോഗ്യത്തെ സംരക്ഷിക്കുകയും മഴക്കാലത്തെ ക്ഷീണത്തിനും, ഉത്സാഹക്കുറവിനും പരിഹാരം കാണുകയും ചെയ്യുന്നു.വിറ്റാമിൻ ഡിമേഘാവൃതമായ കാലാവസ്ഥയായിരിക്കും മഴക്കാലത്ത്. ഈ സമയത്ത് സൂര്യപ്രകാശത്തിന്റെ ലഭ്യത കുറവായിരിക്കും. മനുഷ്യ ശരീരത്തിലേക്കുള്ള വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ് സൂര്യപ്രകാശമാണ്. അതുകൊണ്ട് തന്നെ മഴക്കാലത്ത് വിറ്റാമിൻ ഡിയുടെ കുറവ് ശരീരത്തിന് അനുഭവപ്പെടാൻ കാരണമാകും.
മാനസികനിലയെയും, ശാരീരിക പ്രവർത്തനങ്ങളെയും ഒരു സ്വാധീനിക്കുന്ന ഘടകമാണ് വിറ്റാമിൻ ഡി. അതുകൊണ്ട് ഭക്ഷണത്തിൽ വിറ്റാമിൻ ഡി അടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തുകയോ, സപ്ലിമെന്റുകൾ കഴിക്കുകയോ ചെയ്യുക.ഇരുമ്പ്ശരീരത്തിന് അനുഭവപ്പെടുന്ന ക്ഷീണം കുറയ്ക്കുന്നതിന് ഇരുമ്പ് സഹായിക്കുന്നു. കോശങ്ങളിലേക്ക് ഓക്‌സിജനെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഇരുമ്പ്.
അതിനാൽ പച്ചക്കറികൾ, ബീറ്റ്‌റൂട്ട്, ഇലക്കറികൾ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.മഗ്നീഷ്യംമൺസൂൺ കാലത്ത് മനുഷ്യർ കൂടുതൽ സമ്മർദ്ദവും, ഉത്കണ്ഠയും അനുഭവിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മഗ്നീഷ്യം നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും, കോശങ്ങളെ ഊർജ ഉല്പാദനത്തെ സഹായിക്കുകയും ചെയ്യുന്നു. ദൈന്യംദിന ജീവിതത്തിൽ നട്‌സ് പോലുള്ളവയും, വാഴപ്പഴവും, ധാന്യങ്ങളും ശീലമാക്കുന്നത് ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവിനെ സന്തുലിതമാക്കാൻ സഹായിക്കുന്നു.




