ഈസി കുക്കിങ്ങിന്റെ കാലത്ത് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകള്‍ വീട്ടില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കടയില്‍ നിന്നും വാങ്ങുന്നവരാണ് നമ്മില്‍ പലരും. ഇഞ്ചി തൊലി കളയല്‍, വെളുത്തുള്ളി പൊളിച്ച് വൃത്തിയാക്കല്‍ പിന്നെയവ മിക്സിയില്‍ ഇട്ട് അടിച്ചെടുക്കല്‍ തുടങ്ങിയ മെനക്കേടുകളെ ഒഴിവാക്കാന്‍ ഇത്തരത്തിലുള്ള റെഡി ടു യൂസ് പേസ്റ്റുകള്‍ വാങ്ങുന്നത് തന്നെയാവും എളുപ്പം. എന്നാല്‍ ഇവ പൂര്‍ണമായും സുരക്ഷിതമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പാക്ക് ചെയ്ത ഭക്ഷണങ്ങളിലെല്ലാം കാണുന്നത് പോലെ പ്രിസര്‍വേറ്റീവുകളും അസിറ്റീവുകളും മറ്റ് രാസവസ്തുക്കളും ഇതിലും അടങ്ങിയിട്ടുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റില്‍ പൊതുവേ ഉപയോഗിക്കുന്നതാണ് സിട്രിക് ആസിഡും, സാന്തം ഗമ്മും സിന്തറ്റിക് ഫുഡ് കളറുകളും. മിതമായ തോതില്‍ ഉപയോഗിച്ചാല്‍ ഇവ ശരീരത്തെ വല്ലാതെ ബാധിക്കില്ല. എന്നാല്‍ വളരെ സെന്‍സിറ്റീവായ വയറും കുടലുമൊക്കെയുള്ളവര്‍ക്ക് പാക്ക് ചെയ്തുവരുന്ന ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റിന്റെ നിത്യോപയോഗം പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കുമെന്നാണ് പഠനങ്ങള്‍.
ഇക്കാരണങ്ങള്‍ കൊണ്ട് പരമാവധി പാക്ക്ഡ് പേസ്റ്റുകള്‍ വാങ്ങുന്ന് ഒഴിവാക്കുക. ഇവ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇനിയിത് ഉപയോഗിക്കുന്നവരാണെങ്കില്‍ ഡേറ്റും പാക്കിന്റെ ക്വാളിറ്റിയുമെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തുക. പായ്ക്കറ്റിലെ പേസ്റ്റിന്റെ മണത്തിലോ നിറത്തിലോ എന്തെങ്കിലും വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഉപയോഗിക്കാതിരിക്കുക.