സോഷ്യൽ മീഡിയ സ്ക്രേൾ ചെയ്യുമ്പോഴും ഫാർമസികളിൽ പോകുമ്പോഴും ശരീരഭാരം കുറക്കുന്നതിനുള്ള ചില മരുന്നുകളും പൗഡറുകളും മറ്റും നമ്മുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. ശരീരത്തിന്റെ കൊഴുപ്പ് കുറക്കും,ശരീരഭാരം കുറക്കും,വിശപ്പിനെ നിയന്ത്രിക്കും, എന്നിങ്ങനെയാണ് അവ തരുന്ന വാഗ്ദാനങ്ങൾ. ഇത്തരത്തിലുള്ള മരുന്നുകളും പൗഡറുകളും എത്രത്തോളം ഫലപ്രഥമാകും?ഇതെല്ലാം വിപണന തന്ത്രങ്ങൾ മാത്രമാണോ?
ഭാരം കുറയ്ക്കൽ: ഫലപ്രദമായ സപ്ലിമെന്റുകൾ
കഫൈൻ
ശരീരത്തിന്റെ കൊഴുപ്പ് കുറക്കുന്നതിൽ ഏറ്റവും കൂടുതൽ കാണുന്ന ഓരു പദാർത്ഥമാണ് കഫൈൻ. ചായയിലും,കാപ്പിയിലും,എനർജി ഡ്രിങ്കുകളിലും സപ്ലിമെന്റുകളിലും ഈ കഫൈനുകൾ കാണപ്പെടുന്നുണ്ട്. ചെറിയതോ മിതമായതോ ആയ അളവിൽ കഫീൻ നിങ്ങളുടെ മെറ്റബോളിസത്തെ ചെറുതായി വർദ്ധിപ്പിക്കുകയും വ്യായാമ വേളയിൽ കൂടുതൽ ഉണർവ് തോന്നാൻ സഹായിക്കുകയും ചെയ്യുന്നും. ചിലരിൽ വിശപ്പിൽ താൽക്കാലികമായ കുറവും അനുഭവപ്പെടാറുണ്ട്. പക്ഷെ അമിതമായുള്ള കഫൈനിന്റെ ഉപയോഗം ഉത്കണ്ഠ വർദ്ധിപ്പിക്കുവാനും, ഹൃദയമിടിപ്പ് കൂട്ടാനും കാരണമാകും, അല്ലെങ്കിൽ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനെ ബാധിച്ചേക്കാം.
ഗ്രീൻ ടീ എക്സ്ട്രാക്റ്റ്സ്
തടികുറക്കാനുള്ള ഉൽപ്പന്നങ്ങളിൽ മറ്റൊരു പതിവ് ഘടകമാണ് ഗ്രീൻ ടീ എക്സ്ട്രാക്റ്റ്സ്. ഗ്രീൻ ടീയിൽ കഫീനും EGCG (Epigallocatechin-3-Gallate )യും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊഴുപ്പിനെ ഊർജ്ജമാക്കി ഉപയോഗിക്കാൻ സഹായിക്കും. ചില പഠനങ്ങൾ കാണിക്കുന്നത് ആളുകൾ ഗ്രീൻ ടീ സത്ത് സ്ഥിരമായി കഴിക്കുന്നത്, പ്രത്യേകിച്ച് അവർ വ്യായാമം ചെയ്യുകയും നന്നായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന്.
ലയിച്ചുചേരുന്ന നാരുകൾ (ഗ്ലൂക്കോമാനൻ പോലെ)
ഭക്ഷണത്തിനിടയിൽ നിങ്ങൾക്ക് നിരന്തരം വിശക്കുന്നുണ്ടെങ്കിൽ, ഗ്ലൂക്കോമാനൻ പോലെയുള്ള നാരുകൾ അടങ്ങിയ സപ്ലിമെന്റ് സഹായിക്കും. ഇത് ആമാശയത്തിലെ വെള്ളം ആഗിരണം ചെയ്ത് ചെറുതായി വികസിക്കുന്നു, ഇത് നിങ്ങൾക്ക് വയറു നിറയുന്നതായി തോന്നാൻ സഹായിക്കുന്നു. ഇതിലൂടെ ഇടക്കിടക്കുള്ള ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. ദഹനത്തിനും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും ഇവ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാനുള്ള ഫലപ്രദമല്ലാത്ത സപ്ലിമെന്റുകൾ
ഫാറ്റ് ബേൺ ചെയ്യുന്ന ഗുളികകൾ
“ഫാറ്റ് ബേൺ ചെയ്യുന്ന ഗുളികകൾ” എന്ന് ലേബൽ ചെയ്തിരിക്കുന്ന പല ഉൽപ്പന്നങ്ങളിലും ഉത്തേജകങ്ങൾ, ഔഷധസസ്യങ്ങൾ, സസ്യ സത്തുകൾ എന്നിവയുടെ മിശ്രിതം ക്രമരഹിതമായാണ് ഉൾപ്പെടുത്തിയിട്ടുണ്ടാവുക. മിക്കതിനും പിന്നിൽ വേണ്ടത്ര ശക്തമായ ഗവേഷണമുണ്ടായിരിക്കില്ല. കഫീനോ ഗ്രീൻ ടീയോ ഉൾപ്പെടുത്തുമ്പോൾ പോലും, അത് പലപ്പോഴും വളരെ കുറഞ്ഞ അളവിൽ ആയിരിക്കും ഉൾപ്പെടുത്തിയിട്ടുണ്ടാവുക. ചില ഫോർമുലകളും നിയന്ത്രണാതീതമാണ്, അതായത് ലേബലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് കൃത്യമായി ഉള്ളിലുള്ളതായിരിക്കണമെന്നില്ല.
കുടംപുളി ഉപയോഗിച്ചുള്ള സപ്ലിമെന്റ്(ഗാർസിനിയ കംബോജിയ)
സെലിബ്രിറ്റികളുടെ അംഗീകാരം കാരണം ഈ സപ്ലിമെന്റ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വൻ വിജയമായിരുന്നു. ആദ്യകാല ലാബ് പഠനങ്ങൾ ഇതിനെ ഒരു അത്ഭുതം പോലെയാണ് നോക്കികണ്ടിരുന്നത്. എന്നാൽ പിന്നീട് ചില ആളുകളിൽ നടത്തിയ പഠനങ്ങളിലൂടെ ഈ സംപ്ലിമെന്റിന് കാര്യമായ ഫലം കാണിക്കുന്നില്ലെന്ന് തെളിഞ്ഞു. ഈ സംപ്ലിമെന്റ ഉഫയോഗിക്കുന്നതിലൂടെ കരളിനെ മോശമായ രീതിയിൽ ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു.
നിങ്ങൾ സപ്ലിമെന്റുകൾ കഴിക്കണോ?
സത്യം പറഞ്ഞാൽ, സപ്ലിമെന്റുകൾ നിങ്ങൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യുന്നതല്ല. ചിലത് ചെറിയ നേട്ടങ്ങൾ നൽകിയേക്കാം, പക്ഷേ അവയെന്നും ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമവും, ഉറക്കം എന്നിവയ്ക്ക് പകരമാകുകയില്ല. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത്തിന് മുൻപ് ഡോക്ടറുടേയോ ഡയറ്റീഷ്യനുകളുടേയോ വിദഗ്ദസഹായം നേടുക.സപ്ലിമെന്റുകൾ വെറും സഹായികൾ മാത്രമാണ്. യഥാർത്ഥ ഫലങ്ങൾ കാണുന്നതിന് നിങ്ങൾക്ക് ഇപ്പോഴും നല്ല ഭക്ഷണവും ശരിയായ ഉറക്കവും വ്യായാമവും ആവശ്യമാണ്.