മിക്കവരും പ്രഭാതം തുടങ്ങുന്നത് തിടുക്കത്തോടെയാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുക, ശരിയായ അളവില്‍ ഉറങ്ങാതെ എണീക്കുക, ഉറക്കം തെറ്റി എഴുന്നേറ്റ് നേരിട്ട് ജോലി സമ്മര്‍ദത്തിലേയ്ക്ക് പ്രവേശിക്കുക എന്നിവയാണ് മിക്ക ആളുകളും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ നിസ്സാരമായ ശീലങ്ങള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും നിരവധിപ്രവൃത്തികള് നിര്‍വഹിക്കുന്നതുമായ കരളിന്റെ ആരോഗ്യത്തെ ദൈനംദിനം ബാധിക്കുന്നുണ്ട്. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിലമതിക്കപ്പെടാത്തതുമായ അവയവങ്ങളില്‍ ഒന്നാണ് കരള്‍
1.പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്.
പല ആളുകളും ഇപ്പോള്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന തരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പിന്തുടരുന്ന ആളുകളാണ്.പതിവായ ഇങ്ങനെ ചെയ്യുന്നത് ശരീരത്തിനേയും കരളിനേയും മോശമായ രീതിയിലാണ് ബാധിക്കുന്നത്. രാവിലെ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് കോര്‍ട്ടിസോള്‍ പോലുള്ള സ്ട്രെസ് ഹോര്‍മോണുകള്‍ വര്‍ധിക്കാന്‍ കാരണമാകും. ഇത് നമ്മുടെ കരളിനേയും ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ കരളിന് പങ്കുണ്ട്. അതിനാല്‍, രാവിലെ ചെറുതായെങ്കിലും എന്തെങ്കിലും കഴിക്കാന്‍ ശ്രമിക്കുക.
- ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ പ്രഭാതഭക്ഷണം
അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് രാവിലെ കഴിക്കുന്നതെങ്കില്‍ അത് കരളിനെ ദോഷകരമായി ബാധിക്കും. കരളില്‍ വെച്ചാണ് ഫ്രക്ടോസ് മെറ്റബോളിസ് ചെയ്യപ്പെടുന്നത്. ഇതിന്റെ അമിതമായ അളവ് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാം.
- വ്യായാമം ഇല്ലായ്മ
രാവിലെ എണീറ്റുള്ള കിടക്കയില്‍ കിടന്നുകൊണ്ടുള്ള ഫോണ്‍ സ്ക്രോള്‍ ചെയ്യുന്നത്,വെറുതെ കിടക്കുന്നതെല്ലാം കരളിനെ ബാധിക്കുന്നു .രാവിലെയുള്ള നേരിയ വ്യായാമങ്ങള്‍, സ്ട്രെച്ചിംഗ്, നടത്തം അല്ലെങ്കില്‍ യോഗ എന്നിവ ലിംഫറ്റിക് ഫ്ലോ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും കരളിന്റെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
- ഡിട്ടോക്സ് പാനീയങ്ങള്‍
പലപ്പോഴും നല്ലതാണെന്ന് തെറ്റിദ്ധരിക്കുന്ന ഡിട്ടോക്സ് പാനീയങ്ങള്‍ അമിതമായാല്‍ അപകടമാണ്. ആപ്പിള്‍ സിഡര്‍ വിനെഗര്‍, മഞ്ഞള്‍, വെളുത്തുള്ളി എന്നിവയെല്ലാം ചേര്‍ത്തുള്ള കൂട്ടുകളെ പലരും രാവിലെ തന്നെ ആശ്രയിക്കുന്നു. രാവിലെ തന്നെ കരളിനെ ഇത്തരം എരിവുള്ള പരീക്ഷണങ്ങളുടെ ഭാ?ഗമാക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
- ശരിയായ ഉറക്കമില്ലായിമ
വൈകി ഉറങ്ങുകയോ, കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുകയോ ചെയ്താല്‍, കരളിന് അതിന്റെ പൂര്‍ണ്ണ വിശ്രമ സമയം ലഭിക്കുന്നില്ല. ഉറക്കക്കുറവ് രക്തത്തിലെ പഞ്ചസാരയുടെയും കോര്‍ട്ടിസോളിന്റെയും അളവ് വര്‍ദ്ധിപ്പിക്കുകയും, അത് വീണ്ടും കരളിന് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു.
- ഒഴിഞ്ഞ വയറ്റില്‍ സപ്ലിമെന്റുകളോ മരുന്നുകളോ കഴിക്കുന്നു
മള്‍ട്ടിവിറ്റാമിനുകളും വേദനസംഹാരികളും മുതല്‍ ഹെര്‍ബല്‍ സപ്ലിമെന്റുകളും പ്രോട്ടീന്‍ പൗഡറുകളും വരെ, പലരും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നു. കാലക്രമേണ, അമിതമായതോ അല്ലെങ്കില്‍ കൃത്യസമയത്ത് കഴിക്കാത്തതോ ആയ സപ്ലിമെന്റേഷന് നിങ്ങളുടെ കരളിനെ മോശമായി ബാധിക്കുന്നു