- Advertisement -Newspaper WordPress Theme
BEAUTYമഴ നനഞ്ഞാല്‍ മുടി കൊഴിയും; സൂക്ഷിക്കാം

മഴ നനഞ്ഞാല്‍ മുടി കൊഴിയും; സൂക്ഷിക്കാം

ആരോഗ്യത്തിന് ഏറെ സംരക്ഷണം നല്‍കേണ്ട കാലമാണ് മഴക്കാലം. കര്‍ക്കടകം പിറന്നാല്‍ പിന്നെ മലയാളികളേറെയും മരുന്ന് കഴിച്ച് ആരോഗ്യം ശ്രദ്ധിക്കുന്നവരാണ്. കര്‍ക്കട കഞ്ഞിയടക്കമുള്ള ആരോഗ്യ സംരക്ഷണ മരുന്നുകളെ കുറിച്ച് നാം കേട്ടിട്ടുമുണ്ട്.

ചര്‍മ സംരക്ഷണവും കേശ സംരക്ഷണവുമൊക്കെ ഇക്കാലത്ത് ഏറെ പ്രധാനം തന്നെ. തണുപ്പും ഈര്‍പ്പവും ഇടതടവില്ലാതെ ഉണ്ടാകുന്ന മഴക്കാലത്ത് നിങ്ങളുടെ മുടിയിഴകള്‍ക്ക് ഒരു എക്‌സ്ട്രാ കെയര്‍ നല്‍കേണ്ടതുണ്ട്. തലയോട്ടിയില്‍ ഫംഗസ് ബാധക്കും പിന്നാലെ മുടികൊഴിച്ചിനും സാധ്യതയേറെയാണ്. മഴക്കാലത്തെ കേശ സംരക്ഷണത്തെ കുറിച്ച് അറിഞ്ഞാലോ.

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ എണ്ണക്കുള്ള പങ്ക് വളരെ വലുതാണ്. തലയില്‍ എണ്ണ പുരട്ടി മസാജ് ചെയ്ത് ഒരു മണിക്കൂറോ അര മണിക്കൂറോ കഴിഞ്ഞ് തല കഴുകുന്നവരാണ് നമ്മളില്‍ പലരും. ഇത് പക്ഷേ മഴക്കാലത്ത് ചെയ്യാമോ? മഴക്കാലത്ത് മുടിയില്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഇവയാണ്…

മഴക്കാലം മുടിയെ എങ്ങനെ ബാധക്കും…

മഴക്കാലത്ത് ഈര്‍പ്പം നിലനില്‍ക്കമെന്ന് അറിയാമല്ലോ. ഈര്‍പ്പം മുടിയുടെ ഘടനയെ ദുര്‍ബലപ്പെടുത്തുന്നു. അതിനാല്‍ മുടിയെ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
മഴ നനയാന്‍ ഇഷ്ടമുളളവരാണ് ഏറെ പേരും. എന്നാല്‍ ഈ മഴവെള്ളം എപ്പോഴും സേഫ് ആകില്ല. മഴവെള്ളം ചിലപ്പോഴെല്ലാം അസിഡിറ്റി ഉള്ളതോ മലിനമായതോ ആകാം. ഇത് മുടിക്ക് വളരെ ദോഷം ചെയ്യും. വിയര്‍പ്പും തലയോട്ടിയിലെ എണ്ണമയവും വില്ലന്‍മാരാണ്. ഇവ രണ്ടും താരന്‍, ഫംഗസ് അണുബാധ എന്നിവക്ക് കാരണമാകും.
മഴക്കാലത്ത് മുടിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍…

മുടി കൊഴിച്ചില്‍
സാധാരണയായി എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മഴക്കാലത്ത് ഇത് ഇരട്ടിയാകും. ഈര്‍പ്പം മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തുന്നു. ഇതുമൂലം മുടികൊഴിച്ചില്‍ അമിതമാകാന്‍ സാധ്യതയുണ്ട്. ഫംഗസ് അണുബാധ, തലയോട്ടിയിലെ ശുചിത്വമില്ലായ്മ എന്നിവയും മുടികൊഴിച്ചിലിന് കാരണമാകുന്നു.

എങ്ങനെ പ്രതിരോധിക്കാം…

ആഴ്ചയില്‍ 2-3 തവണ നേരിയതും സള്‍ഫേറ്റ് രഹിതവുമായ ഷാംപൂ ഉപയോഗിക്കുക.

നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കുക.

രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് വെളിച്ചെണ്ണയോ റോസ്‌മേരി എണ്ണയോ ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുക.

ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme