മുടിയുടെ ആരോഗ്യം നിലനിർത്താൻ ഏറെ സഹായിക്കുന്ന ഒന്നാണ് റോസ്‌മേരി. ഇനി മുതൽ ധാരാളം ഗുണങ്ങളുള്ള റോസ്‌മേരി അധികം പരിചരണമില്ലാതെ വീടുകളിൽ തന്നെ വളർത്താവുന്നതാണ്.
ഈർപ്പം ലഭിക്കുന്ന മണ്ണാണ് റോസ്‌മേരി വളർത്താൻ ഉചിതം. വിത്തുകളം തൈകളും ലഭ്യമാണ്. ഈർപ്പമുള്ള മണ്ണിൽ വിത്ത് പാകി മുളപ്പിച്ച് മാറ്റി നടുന്നതാണ് ഉചിതം. മുളപൊട്ടി തുടങ്ങുമ്പോൾ ഒരു നേരം വെള്ളം ഒഴിച്ചു കൊടുക്കാം. വേനൽക്കാലമാണെങ്കിൽ രണ്ട് നേരം വീതം.
ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. വളരുന്നതനുസരിച്ച് ആരോഗ്യമുള്ള തണ്ടുകൾ മുറിച്ചെടുക്കാം. ഇത് ചെടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. കൂടാതെ വളപ്രയോഗം അധികം ആവശ്യമില്ലാത്ത ചെടിയാണ് ഇത്.