- Advertisement -Newspaper WordPress Theme
HEALTHചീര പ്രേമിയാണോ, മഴ സമയത്ത് ചീര കഴിക്കരുത് ! ഇക്കാര്യം അറിഞ്ഞിരിക്കാം

ചീര പ്രേമിയാണോ, മഴ സമയത്ത് ചീര കഴിക്കരുത് ! ഇക്കാര്യം അറിഞ്ഞിരിക്കാം

മഴ സമയത്ത് നമ്മള്‍ വയറിന്റെ ആരോഗ്യം മറന്നുള്ള ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ല. ഹുമിഡിറ്റിയും മാറിമറിയുന്ന താപനിലയും ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയും കീടാണുക്കള്‍ക്ക് വളരാന്‍ മികച്ച സാഹചര്യാണ് ഉണ്ടാക്കുന്നത്. അത് ചിലപ്പോള്‍ ആഹാരത്തിലാവാം അല്ലെങ്കില്‍ വയറിനുള്ളിലുമാവാം. ചില ഭക്ഷണങ്ങള്‍ ഈ മണ്‍സൂണ്‍ കാലത്ത് ഒഴിവാക്കാണം. അത്തരത്തിൽ ഒഴിവാക്കേണ്ട ഒന്നാണ് ചീര.
മഴ കാലത്ത് ഇലവർഗങ്ങൾ പെട്ടെന്ന് വാടിപോകും. അത് ബാക്ടീരിയയും പൂപ്പലും വളരാൻ ഇടയാകും. ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ചാൽ വയറിളക്കം, ടൈഫോയിഡ്, ഭക്ഷ്യവിഷബാധ എന്നിവ ഉണ്ടാകും. അതുകൊണ്ടാണ് മഴക്കാലത്ത് ചീര കഴിക്കരുത് എന്ന് പറയുന്നത്.

ഇഷ്ട ഭക്ഷണമൊക്കെ കഴിക്കാന്‍ നന്നായി തോന്നുന്ന മണ്‍സൂണ്‍ കാലത്ത് ചില ഭക്ഷണങ്ങളൊക്കെ ഒഴിവാക്കിയേ മതിയാകൂ. അതായത് ദഹനപ്രക്രിയ ഈക്കാലത്ത് മന്ദഗതിയിലായ സാഹചര്യത്തില്‍, പൊരിച്ച വിഭവങ്ങളായ സമൂസയും പക്കാവടയുമൊക്കെ ഒഴിവാക്കണം. നല്ല രുചിയുള്ളവയായി തോന്നുമെങ്കിലും അസിഡിറ്റി ഉണ്ടാവുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

ചീര, ലെറ്റിയൂസ്, ഉലുവയില എന്നിവയുടെ മടക്കുകളില്‍ ബാക്ടീരിയ ഒളിഞ്ഞിരിക്കും. ഈ അവസ്ഥയില്‍ വേവിക്കാത്ത സാലഡുകള്‍ ഒഴിവാക്കാം. വൃത്തിയ്ക്ക് യാതൊരു ഗ്യാരന്റിയുമില്ലാത്ത ഇടങ്ങളില്‍ നിന്നും ഇവ വാങ്ങുന്നതും ഒഴിവാക്കാം. തണ്ണിമത്തന്‍, മുന്തിരി എന്നിവയില്‍ വെള്ളത്തിന്റെ അംശമുള്ളതിനാല്‍ ഈര്‍മുള്ള വായുവില്‍ ഇത് പെട്ടെന്ന് ചീത്തയാകും.

മണ്‍സൂണ്‍ കാലത്ത് ഫ്രഷായി വേവിച്ച ചെറുചൂടുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. സൂപ്പ്, സ്റ്റൂ, കിച്ചടിയൊക്കെ കഴിക്കാം. ഇവ പെട്ടെന്ന് തന്നെ ദഹിക്കും. കാരറ്റ്, ബീന്‍സ്, മത്തങ്ങ എന്നിവയൊക്കെ നന്നായി കഴുകി വേവിച്ച് കഴിക്കാം. ഇനി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ദഹനം മികച്ച രീതിയിലാക്കാനും ഇഞ്ചി, കറുവപ്പട്ട, തുളസി എന്നിവ ചായയില്‍ ചേര്‍ത്ത് കുടിക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme