- Advertisement -Newspaper WordPress Theme
HEALTHകർക്കിടകമല്ലെ, കർക്കിടക്കഞ്ഞി തയ്യാറാക്കിയാലോ?

കർക്കിടകമല്ലെ, കർക്കിടക്കഞ്ഞി തയ്യാറാക്കിയാലോ?

ർക്കടകത്തിന് പ്രധാനം ഔഷധക്കഞ്ഞിയാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള കർക്കിടക്കഞ്ഞി അഥവാ മരുന്ന് കഞ്ഞി ശരീരത്തിനുണ്ടാക്കുന്ന മാറ്റം ചെറുതല്ല. പച്ചമരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ കഞ്ഞി ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. കർക്കിടകഞ്ഞി വീട്ടിൽ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിന്റെ കൂട്ട് പറഞ്ഞു തരാം.

അവശ്യ സാധനങ്ങൾ

തവിടു കളയാത്ത ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി – 100 ഗ്രാം
ഉലുവ – 5 ഗ്രാം.
ആശാളി – 5 ഗ്രാം
ജീരകം – 5 ഗ്രാം.
കാക്കവട്ട് – ഒന്നിന്‍റെ പകുതി
ചെറുപയർ പൊടിച്ചത് – ആവശ്യത്തിന്
തേങ്ങാപ്പാൽ – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ഔഷധസസ്യങ്ങള്‍ – മുക്കുറ്റി, ചതുര വെണ്ണൽ, കൊഴൽവാതക്കൊടി, നിലപ്പാല, ആടലോടകത്തിന്‍റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാർനെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയൽചെവിയൻ തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത ശേഷം ഈ ഔഷധസസ്യങ്ങള്‍ നന്നായി ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക.

തയ്യാറാക്കുന്ന വിധം

ഇടിച്ചെടുത്ത പച്ചമരുന്നു നീരിലേക്ക് ആറിരട്ടി വെള്ളം ചേര്‍ക്കുക. ഞവര അരി ഇട്ട് ഇതിലേക്ക് ആശാളി, ജീരകം, ഉലുവ, ചെറുപയർ പൊടിച്ചത് എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം ചെറുതീയിൽ വേവിക്കുക. പകുതി വേവുമ്പോൾ അരച്ച കാക്കവട്ട് ചേർത്ത് വീണ്ടും വേവിക്കുക. അരി വെന്തു കഴിഞ്ഞാൽ അതിലേക്കു തേങ്ങാപ്പാൽ ചേർത്തശേഷം തീ അണയ്‌ക്കാം. അര സ്‌പൂൺ നെയ്യിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ താളിച്ച് ഇതിലേക്ക് ചേർക്കുക. ആവശ്യമെങ്കില്‍ തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിയും കഞ്ഞി തയ്യാറാക്കാം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme