മുളകു പൊടി ചേർത്താലും കറിക്ക് രുചിയും ഗന്ധവും വർധിപ്പിക്കുവാനായി ഒന്നോ രണ്ടോ വറ്റൽമുളക് പൊട്ടിച്ചു ചേർക്കാറുണ്ട്. എന്നാൽ കടയിൽ നിന്ന് വറ്റൽമുളക് കടിയിൽ നിന്ന് വാങ്ങുമ്പോഴുള്ള ഏറ്റവും വലിയൊരു പ്രശ്നം പൂപ്പലാണ്. എത്ര വൃത്തിയായി കുപ്പിയിൽ സൂക്ഷിച്ചാലും വറ്റൽമുളകിൽ പൂപ്പൽ കയറും.
എന്നാൽ ഇനി ആ ടെൻഷൻ വേണ്ട, വറ്റൽമുളക് കേടുകൂടാതെ ഒരു വർഷം വരെ സൂക്ഷിക്കാൻ മികച്ച ഒരു ടെക്നിക് പരീക്ഷിക്കാം. വറ്റൽമുളക് വായു കടക്കാത്ത കണ്ടെയ്നറുകളിൽ അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പൂപ്പൽ വരാതിരിക്കാൻ സഹായിക്കും. വെയിലത്ത് വച്ച് ഉണക്കിയും ഇങ്ങനെ ഫ്രിജിൽ വയ്ക്കാം.
എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ ക്രിസ്പിയായി തന്നെയിരിക്കും. വറ്റൽ മുളകിൽ ഈർപ്പം ഉണ്ടായാൽ പൂപ്പലിന് കാരണമാകും. അതുകൊണ്ട് സ്റ്റൗവിനോ അടുപ്പിനോ സമീപം മുളകുകൾ സൂക്ഷിക്കരുത്. കൂടാതെ ഉണക്ക മുളക് ഫ്രീസറിലും സൂക്ഷിക്കാം. തണുത്തു പോകില്ല. ഉണക്കമുളക് നന്നായി പൊതിഞ്ഞ് കുപ്പികളിൽ ഇട്ട് ഒരു വർഷത്തോളം ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.