- Advertisement -Newspaper WordPress Theme
FOODഡയറ്റ് ചെയ്യുമ്പോള്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഡയറ്റ് ചെയ്യുമ്പോള്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആവശ്യത്തിനും അനാവശ്യത്തിനും ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക അബദ്ധങ്ങളില്‍ ചെന്നു ചാടാന്‍ കാരണമാകും. അതിലൊന്നാണ് പ്രോട്ടീന്‍, പ്രോട്ടീന്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ അവശ്യ പോഷകമാണ്. പേശികള്‍ക്കും വിശപ്പിനെ നിയന്ത്രിക്കാനും ഊര്‍ജ്ജനില മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീന്‍ പ്രധാനമാണ്. എന്നാല്‍ പരിധികഴിഞ്ഞാല്‍ പ്രോട്ടീനും പണി തരും, പ്രത്യേകിച്ച് വൃക്കകള്‍ക്ക്.

വൃക്കകള്‍ ശരീരത്തിന്റെ സ്വാഭാവിക ഫില്‍ട്ടര്‍ സംവിധാനമാണ്, പ്രോട്ടീന്‍ മെറ്റബോളിസം നടക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് അവയുടെ ഏറ്റവും പ്രധാനപ്പെട്ട ജോലികളില്‍ ഒന്ന്. എന്നാല്‍ അമിതമായി പ്രോട്ടീന്‍ കഴിക്കുമ്പോള്‍, അത് വൃക്ക തകരാറിന് കാരണമാകും, പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം അല്ലെങ്കില്‍ രോഗനിര്‍ണയം ചെയ്യാത്ത വൃക്കരോഗം പോലുള്ള അപകട ഘടകങ്ങള്‍ ഉള്ളവരില്‍.

വൃക്കകളുടെ ആരോ?ഗ്യത്തിനായി ഒഴിവാക്കാം ഈ 5 പ്രോട്ടീന്‍ അബദ്ധങ്ങള്‍

  1. മൃഗ പ്രോട്ടീനുകള്‍ (റെഡ് മീറ്റ്, സംസ്‌കരിച്ച മാംസം)

മൃഗ പ്രോട്ടീന്‍, പ്രത്യേകിച്ച് ചുവന്ന മാംസവും സംസ്‌കരിച്ച മാംസവും വലിയ അളവില്‍ കഴിക്കുന്നത് വൃക്കകളുടെ പണി ഇരട്ടിയാക്കും. ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമം വൃക്കയുടെ ഫില്‍ട്ടറിങ് യൂണിറ്റുകള്‍ക്കുള്ളിലെ (ഗ്ലോമെറുലി) സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഇത് ഹൈപ്പര്‍ഫില്‍ട്രേഷന് കാരണമാകും. മറ്റുള്ളവരെ അപേക്ഷിച്ച് റെഡ് മീറ്റും സംസ്‌കരിച്ച മാംസവും സ്ഥിരമായി കഴിക്കുന്നവരില്‍ വിട്ടുമാറാത്ത വൃക്കരോഗം (സികെഡി) വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

  1. പ്രോട്ടീന്‍ ഷേക്കും പൗഡറും

പല ഫിറ്റ്‌നസ് ട്രെന്‍ഡുകളും പ്രോട്ടീന്‍ പൗഡറുകളെ പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാല്‍ സപ്ലിമെന്റുകളെ അമിതമായി ആശ്രയിക്കുന്നത് ആരോ?ഗ്യത്തിന് ?ഗുണകരമായിരിക്കണമെന്നില്ല. മിക്ക പ്രോട്ടീന്‍ പൗഡറുകളും എഫ്ഡിഎ നിയന്ത്രണമില്ലാത്തവയാണ്, കൂടാതെ ഇവയില്‍ അഡിറ്റീവുകളും അടങ്ങിയിട്ടുണ്ടാവും ഇത് വൃക്കകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ചില പ്രോട്ടീന്‍ പൗഡറുകളില്‍ കൂടിയ അളവില്‍ ലെഡ്, കാഡ്മിയം, ആര്‍സെനിക് പോലുള്ളവ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കാഡ്മിയവും ലെഡും ദീര്‍ഘകാലം ശരീരത്തില്‍ എത്തുന്നത് വൃക്ക തകരാറിന് കാരണമാകാം.

  1. വൃക്ക പരിശോധനകള്‍ ഒഴിവാക്കരുത്

പലപ്പോഴും വൃക്കരോ?ഗങ്ങള്‍ അവസാന ഘട്ടത്തിലായിരിക്കും രോ?ഗനിര്‍ണയം നടത്തുക. പ്രാംരഭഘട്ടത്തില്‍ വ്യക്തമായ ലക്ഷണങ്ങള്‍ ഇല്ലാത്തതാണ് വെല്ലുവിളി. അതിനാല്‍ 60 വയസിന് ശേഷമുള്ളവരും അപകടസാധ്യതയുള്ളവരും വര്‍ഷത്തില്‍ ഒരിക്കല്‍ വൃക്ക പരിശോധനയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

  1. സസ്യാധിഷ്ഠിത പ്രോട്ടീനുകളെ അവഗണിക്കുന്നു

പ്രോട്ടീന്‍ ലഭ്യമാകുന്നതിന് മാംസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും സസ്യ പ്രോട്ടീനുകളെ അവഗണിക്കുകയും ചെയ്യുന്നത് വൃക്ക ആരോഗ്യം നഷ്ടപ്പെടുത്താന്‍ കാരണമാകും. സസ്യ പ്രോട്ടീന്‍ കഴിക്കുന്ന ആളുകള്‍ക്ക് വിട്ടുമാറാത്ത വൃക്ക രോ?ഗങ്ങള്‍ വരാനുള്ള സാധ്യത 70 ശതമാനം വരെ കുറവാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

  1. വ്യക്തിപരമായ അപകടസാധ്യത

എല്ലാവരിലും പ്രോട്ടീന്‍ പ്രോസസ്സ് ചെയ്യുന്നത് ഒരേ രീതിയിലല്ല. പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും പ്രത്യേകിച്ചും ജാഗ്രത പാലിക്കണം. പ്രായത്തിനനുസരിച്ച് വൃക്കകളുടെ പ്രവര്‍ത്തനം സ്വാഭാവികമായും കുറയുന്നു, പ്രായമായവര്‍, പ്രമേഹ രോഗികള്‍, അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം അല്ലെങ്കില്‍ വൃക്കരോ?ഗം ഉള്ളവര്‍, പ്രോട്ടീന്‍ റിച്ച് ആയ ഭക്ഷണക്രമം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme