- Advertisement -Newspaper WordPress Theme
HEALTHകൊഴുപ്പും കാര്‍ബോഹൈഡ്രേറ്റുകളും വില്ലന്മാരോ?

കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റുകളും വില്ലന്മാരോ?

ശരീരഭാരം കുറയ്ക്കാന്‍ വ്യായാമത്തിനൊപ്പം ഡയറ്റിനും വളരെ പ്രാധാന്യമുണ്ട്. കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റുകളും ഒഴിവാക്കിയുള്ള ഫാന്‍സി ഡയറ്റുകളാണ് പലരും ഇക്കാര്യത്തില്‍ പിന്തുടരുന്നത്. ശരീരഭാരം വര്‍ധിക്കുന്നതില്‍ ഇവ രണ്ടിനെയും വില്ലന്‍ റോളിലാണ് മിക്കവാറും പ്രതിഷ്ഠിക്കുക.

കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും
പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെ അഞ്ച് അവശ്യ പോഷകങ്ങള്‍ ശരീരത്തിന് ആവശ്യമാണ്. ഇവയെല്ലാം ഒരു പ്ലേറ്റില്‍ വരുമ്പോഴാണ് അത് സമീകൃതാഹാരമാകുന്നതെന്ന് പോഷകാഹാര വിദഗ്ധയായ ഹീന ബേദി പറയുന്നു. അതുകൊണ്ട് തന്നെ ഇവയില്‍ ഏതെങ്കിലും ഒന്ന് അല്ലെങ്കില്‍ രണ്ടെണ്ണം വില്ലന്മാരാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ ചില പോഷകങ്ങളുടെ അളവു നാം തന്നെ ചൂഷണം ചെയ്തു തുടങ്ങുമ്പോഴാണ് അവ വില്ലന്മാരാകുന്നത്. കൊഴുപ്പുകള്‍ രണ്ട് തരമുണ്ട്. ആരോഗ്യകരമായ കൊഴുപ്പും അനാരോ?ഗ്യകരമായ കൊഴുപ്പും. ആരോഗ്യകരമായ കൊഴുപ്പ് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ പ്രധാനമാണ്. എന്നാല്‍ അനാരോഗ്യകരമായ കൊഴുപ്പ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. നിങ്ങള്‍ ദിവസവും ബ്രെഡും ബട്ടറുമാണ് കഴിക്കുന്നതെങ്കില്‍ ശരീരഭാരം കൂടുമെന്ന കാര്യം ഉറപ്പാണെന്നും അവര്‍ പറയുന്നു.

ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമം
മിതത്വം പാലിക്കുക എന്നതാണ് എല്ലാത്തിന്റെയും അതിര്‍വരമ്പ്. കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും മിതമായ അളവില്‍ ഡയറ്റില്‍ ചേര്‍ക്കാം. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme