ആരോഗ്യത്തിനും ഫിറ്റനസിനും വളരെയേറെ പ്രധാന്യം നല്‍കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. ശരീരഭാരം നിലനിര്‍ത്തുന്നതിനും ജീവിതശൈലി രോഗങ്ങള്‍ ചെറുക്കുന്നതിനും കര്‍ശന ഡയറ്റ് പിന്തുടരുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഭക്ഷണത്തെ ഒരു ഇന്ധനമായോ ആയുധമായോ കാണാതെ അവയെ ആസ്വദിക്കുകയാണ് പ്രധാനമെന്ന് വിഗദഗ്ധര്‍ പറയുന്നു.
അവബോധത്തോടെ ഭക്ഷണം കഴിക്കുക
എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു, ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍ ശ്രദ്ധ ചെലുത്തണം. ഇത് വയറിന് തൃപ്തിയും ആരോഗ്യവും നല്‍കും. അമിതമായി ഭക്ഷണം കഴിക്കുന്നതിനെ ഇത് ഒഴിവാക്കാന്‍ സഹായിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങള്‍ മാറ്റി വെയ്ക്കണം. ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് ദഹനം മെച്ചപ്പെടുത്താനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കും.
ഭക്ഷണം നന്നായി ചവയ്ച്ചു കഴിക്കുക
ദഹനം ആരംഭിക്കുന്നത് വായില്‍ നിന്നാണ്. ചവയ്ക്കുന്നത് ഭക്ഷണത്തെ ശാരീരികമായി വിഘടിപ്പിക്കുകയും കാര്‍ബോഹൈഡ്രേറ്റുകളെ തകര്‍ക്കാന്‍ ആവശ്യമായ എന്‍സൈമുകളുള്ള ഉമിനീരുമായി കലര്‍ത്തുകയും ചെയ്യുന്നു. ഇത് ദഹനം എളുപ്പമാക്കുന്നു. പോഷകങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ആ?ഗിരണം ചെയ്യാനും സഹായിക്കും. ഓരോ കഷണവും കുറഞ്ഞത് 24 തവണയെങ്കിലും ചവയ്ക്കാന്‍ ശ്രമിക്കണം. ഇത് ഊര്‍ജ്ജ നിലകളെയും മാനസികാവസ്ഥയെയും ദഹനാരോഗ്യത്തെയും മെച്ചപ്പെടുത്തും.
ഭക്ഷണത്തിനിടയില്‍ ഇടവേള
ഭക്ഷണക്രമത്തിനിടെ ശരീരത്തിന് ഭക്ഷണം ദഹിക്കാനുള്ള സമയം അനുവദിക്കണം. ഭക്ഷണ ക്രമത്തില്‍ കുറഞ്ഞത് അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ ഇടവേള വേണം. ആമാശയത്തില്‍ നിരന്തരം ഭക്ഷണം നിറയ്ക്കുന്നത് വിഷവസ്തുക്കളുടെ ശേഖരണത്തിലേക്ക് നയിച്ചേക്കാം. ഇത് ഊര്‍ജ്ജത്തെയും വ്യക്തതയെയും ദീര്‍ഘകാല ആരോഗ്യത്തെയും ബാധിക്കുന്നു.
പഴങ്ങള്‍ മുഴുവനോടെ കഴിക്കാം
ഭക്ഷണക്രമത്തിന്റെ ഒരു ഭാഗം അസംസ്‌കൃത ഭക്ഷണം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും മുളപ്പിച്ചവ പോലുള്ളവ അസംസ്‌കൃതമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. ഇത് സൂക്ഷ്മ ഊര്‍ജ്ജം പകരാന്‍ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. വേവിക്കേണ്ട ഭക്ഷണം വേവിച്ചു തന്നെ കഴിക്കണം. വേവിച്ചതും അസംസ്‌കൃതവുമായ ഭക്ഷണങ്ങള്‍ സന്തുലിതമാക്കുന്നത് ശരീരത്തിന്റെ ഉന്മേഷം നിലനിര്‍ത്താന്‍ സഹായിക്കുന്നു.അസംസ്‌കൃത ഭക്ഷണങ്ങളില്‍ നാരുകള്‍, വിറ്റാമിനുകള്‍, എന്‍സൈമുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇത് ദഹനത്തെയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.