മദ്യപാനവും വഴക്കും ചോദ്യം ചെയ്ത മുത്തശ്ശിയെ കൊച്ചു മകന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ വണ്ണപ്പുറം ചീങ്കല്‍ സിറ്റി അറുപങ്കല് പുത്തന്‍പുരയ്ക്കല്‍ പാപ്പിയമ്മ(90) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവത്തില്‍ പാപ്പിയമ്മയുടെ മകന്റെ മകന് ശ്രീജേഷി(32) നെ കാളിയാര്‍ എസ്ഐ വി.സി. വിഷ്ണകുമാര്‍ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 10ന് ആണ് സംഭവം. മദ്യപാനവും വഴക്കും ചോദ്യം ചെയ്ത വിരോധമാണ് അക്രമത്തിന് കാരണമെന്ന് കാളിയാര്‍ പോലീസ് പറഞ്ഞു.
സംഭവ സമയം വീട്ടില്‍ ശ്രീജേഷിന്റെ അച്ഛന് ശ്രീധരനും പാപ്പിയമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. വഴക്ക് ഉണ്ടാക്കിയ ശ്രീജേഷ് ആദ്യം ശ്രീധരനെ കല്ലിന് എറിഞ്ഞ് ഓടിച്ചു വിട്ടു. ഇത് ചോദ്യം ചെയ്ത പാപ്പിയമ്മയെ തലയില്‍ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പാപ്പിയമ്മയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ വെള്ളം ഒഴിച്ച് തീ കെടുത്തി. പോലീസ് എത്തിയാണ് പാപ്പിയമ്മയെ ആശുപത്രിയില്‍ എത്തിച്ചത്.
in FEATURES, SOCIAL MEDIA