- Advertisement -Newspaper WordPress Theme
Environmentപ്ലാസ്റ്റിക് ബോട്ടിലുകൾക്ക് ബൈ ബൈ പറയാം ; കരിമ്പ് ഉപയോ​ഗിച്ച് പരിസ്ഥിതി സൗഹൃദ ബോട്ടിലുകൾ നിർമ്മിക്കുകയാണ്...

പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് ബൈ ബൈ പറയാം ; കരിമ്പ് ഉപയോ​ഗിച്ച് പരിസ്ഥിതി സൗഹൃദ ബോട്ടിലുകൾ നിർമ്മിക്കുകയാണ് ഈ ഡൽഹി സ്വദേശി

വെള്ളം സംഭരിക്കുന്നത് മുതൽ ജ്യൂസുകൾ, മറ്റ് ദൈനംദിന അവശ്യവസ്തുക്കൾ വരെ, പ്ലാസ്റ്റിക് പാത്രങ്ങൾ നമ്മുടെ ചുറ്റുപാടുകളിൽ സർവ്വവ്യാപിയാണ്. ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും, മാലിന്യക്കൂമ്പാരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവിൽ വലിയ മാറ്റമൊന്നും നമുക്ക് കാണാൻ കഴിയില്ല.

ഇന്ത്യയിലെ പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ ഡൽഹി നിവാസിയായ യുവാവ് നിഖിൽ കുമാർ വികസിപ്പിച്ച ഗ്രീൻവോൺ ബയോ ബോട്ടിൽസ് ശ്രദ്ധനേടുകയാണ്. 2021-ൽ സ്ഥാപിതമായ സ്റ്റാർട്ടപ്പ്, കരിമ്പ് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ ബോട്ടിലുകൾ നിർമ്മിച്ചു. 180 ദിവസത്തിനുള്ളിൽ പൂർണമായി നശിക്കും എന്നതാണ് ഈ ബോട്ടിലിന്റെ സവിശേഷത. പ്ലാസ്റ്റിക് ബോട്ടിലുകളുടെ രൂപവും കരുത്തും അതുപൊലെതന്നെ ഈ ബോട്ടിലിനുമുണ്ട്.

ഹാനികരമായ കെമിക്കൽ ലീക്കേജ് ഇത് ഉണ്ടാക്കില്ല. 55 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള വസ്ത്തുക്കൾ ഇതിൽ സൂക്ഷിക്കാം. വെള്ളം, മറ്റ് ദ്രാവകങ്ങൾ, സോളിഡ് ഭക്ഷണങ്ങൾ എന്നിവയും ഇതിൽ സൂക്ഷിക്കാനാകും. രണ്ടര വർഷം നീണ്ടുനിന്ന ദൗത്യത്തിനൊടുവിലാണ് നിഖിലിന്റെ ഉദ്യമം വിജയം കണ്ടത്. പ്ലാസ്റ്റിക് പ്രശ്നത്തിന് സ്ഥിരമായ പരിഹാരമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് നിഖിൽ പറഞ്ഞു. ഡൽഹിയിൽ ജനിച്ചു വളർന്ന നിഖിൽ ബിസ്നസുകാരനാകണമെന്ന് മുന്നേ ഉറപ്പിച്ചു.

ബിരുദം പൂർത്തിയാക്കിയ ശേഷം, സ്വന്തമായി ഒരു സംരംഭക യാത്ര ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. തുടക്കത്തിൽ, ഞാൻ കോഫി വ്യവസായത്തിലേക്ക് കടന്നു പിന്നീട് വസ്ത്ര വ്യാപാരത്തിലേക്ക് അതിന് പുറകെയാണ്പിന്നീട് പരിസ്ഥിതി സൗഹൃദ സംരംഭങ്ങളിലേക്ക് മാറിയത്. നിഖിൽ പറഞ്ഞു.ഗ്രീൻവോൺ ബയോ ബോട്ടിൽസ് ഇപ്പോൾ ഉൽപ്പാദന ഘട്ടത്തിലാണ്. അടുത്ത 4 മാസത്തിനുള്ളിൽ ഇന്ത്യൻ മാർക്കറ്റിൽ ബോട്ടിലുകൾ ലഭ്യമാകും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme