കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില അരുത്നമുക്ക് പ്രകൃതി തന്നെ തരുന്ന ആരോഗ്യപരമായ പല ഭക്ഷണങ്ങളും നല്‍കുന്നുണ്ട്. പ്രകൃതിയിലേയ്ക്കിറങ്ങിയാല്‍ തന്നെ ആരോഗ്യം ലഭിയ്ക്കുമെന്നു പറയാം.നമ്മുടെ പാടത്തും പറമ്പിലുമുള്ള പല ഭക്ഷണ വസ്തുക്കളും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്. പ്രത്യേകിച്ചും ഇലക്കറികള്‍.ചീര, മുരിങ്ങയില എന്നിവയാണ് പൊതുവേ ഉപയോഗിയ്ക്കുന്നവ.
ഇതല്ലാതെയും താള്‍, തഴുതാമ തുടങ്ങിയ പല ഇലകളും ഏറെ ആരോഗ്യം നല്‍കുന്നവയാണ്.കര്‍ക്കിടക മാസത്തെ ആരോഗ്യ ചികിത്സകളില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ളവയാണ് ഇലക്കറികള്‍. കര്‍ക്കിടകത്തില്‍ പത്തിലക്കറി കഴിയ്ക്കണം എന്നൊരു ചിട്ട തന്നെയുണ്ട്. ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത് എന്നാണ് വിശ്വാസം.
ഇലക്കറികളില്‍ പൊതുവേ ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് മുരിങ്ങയില. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണം നല്‍കുന്ന ഒരു ഇലയാണിത്. ധാരാളം പോഷകങ്ങള്‍ ഒത്തിണങ്ങിയതും കാല്‍സ്യവും ധാതുക്കളും ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ എല്ലിന്റെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്.
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ.
വിറ്റാമിന്‍ സി യും ബീറ്റാകരോട്ടിന്‍ തുടങ്ങിയവും മുരിങ്ങയില്‍ ധാരാളമാണ്. അതുകൊണ്ടു തന്നെ അകാലനരയേയും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളേയും മുരിങ്ങ ഇല്ലാതാക്കുന്നു.എന്നാല്‍ കര്‍ക്കിടകത്തില്‍ ഇലക്കറികള്‍ ഗുണം നല്‍കുമെങ്കിലും മുരിങ്ങയില കര്‍ക്കിടകത്തില്‍ നിഷിദ്ധമാണ് എന്നു പൊതുവേ പറയും. കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്ന് പഴമക്കാര്‍ മുതല്‍ കൈ മാറി വരുന്ന ആരോഗ്യ നിര്‍ദേശമാണ്. ഇതിനു പുറകില്‍ പ്രത്യേക കാരണവുമുണ്ട്.
പണ്ടു കാലത്തേ വിഷചികിത്സയിൽ മുരിങ്ങയ്ക്ക് പ്രഥമസ്ഥാനമുണ്ട്..
മുരിങ്ങ വിഷം വലിച്ചെടുക്കാന്‍ കഴിയുന്ന ഒരു വൃക്ഷമാണ്. വലിച്ചെടുക്കുന്ന വിഷം തടിയില്‍ സൂക്ഷിച്ചു വയ്ക്കും.പണ്ടു കാലത്ത് മുരിങ്ങ കിണറ്റിന്‍ കരയിലാണ് നട്ടിരുന്നത്.കാരണം കിണറ്റിലെയും പരിസരത്തെയും വിഷാശം ഇതു വലിച്ചെടുക്കുമെന്നതിനാലാണ് . തടിയിലൂടെ തന്നെ വിഷാംശം കളയുകയും ചെയ്യുന്നു.എന്നാല്‍ മഴക്കാലത്ത് തടിയിലേയ്ക്ക് ജലം കൂടുതല്‍ കയറുന്നതു കൊണ്ട് വിഷാംശം തടിയിലൂടെ പുറന്തള്ളാന്‍ മുരിങ്ങയ്ക്കു സാധിയ്ക്കാതെ വരുന്നു.
അപ്പോള്‍ അത് വിഷാംശം ഇലയിലൂടെ പുറന്തള്ളുന്നു. ഇതു കാരണം ഇലയില്‍ ചെറിയ തോതില്‍ വിഷാംശം നില നില്‍ക്കാന്‍ സാധ്യത ഏറെയാണ്. മാത്രമല്ല, ഇലയ്ക്കു ചെറിയ തോതില്‍ കയ്പുമുണ്ടാകും. ഇതെല്ലാം കൊണ്ടായിരിക്കാം മഴ കനക്കുന്ന കര്‍ക്കിടകത്തില്‍ കഴിയ്ക്കരുതെന്നു പൊതുവെ പറയപ്പെടുന്നത്.