- Advertisement -Newspaper WordPress Theme
HEALTH40 നും 70 നും ഇടയിൽ പ്രായമുള്ള അമ്പത് ശതമാനം പുരുഷൻമാരിലും കണ്ടുവരുന്ന അവസ്ഥ

40 നും 70 നും ഇടയിൽ പ്രായമുള്ള അമ്പത് ശതമാനം പുരുഷൻമാരിലും കണ്ടുവരുന്ന അവസ്ഥ

പുരുഷൻമാരിൽ ഉണ്ടാകുന്ന ഉദ്ധാരണക്കുറവിന് കുറിച്ചും അതിനുള്ള പരിഹാര മാർഗങ്ങളെയും കുറിച്ച് വ്യക്തമാക്കി ടൂറിസം മുൻ ഡെപ്യുട്ടി ഡയറക്ടറും ടൂറിസം കൺസൾട്ടന്റുമായ പ്രശാന്ത്‌ വാസുദേവ് നായർ. ഫേസ്‌ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. പലപ്പോഴും പുരുഷൻമാരിൽ സ്വയം മതിപ്പ് കുറയ്ക്കുന്ന,​ ആത്മവിശ്വാസം കുറയ്ക്കുന്ന ഉത്കണ്ഠയും സ്ട്രസും സൃഷ്ടിക്കുന്ന ആരോഗ്യാവസ്ഥയാണ് ഉദ്ധാരണക്കുറവ് അഥവാ ഇറക്ടൈൽ ഡിസ്‌ഫംഗ്ഷൻ എന്ന് അദ്ദേഹം പറയുന്നു.

പ്രായമേറുന്തോറും പ്രത്യേകിച്ച് 40 നും 70 നും ഇടയിൽ അമ്പത് ശതമാനം പേരിലും ഒരുപക്ഷേ അതിലധികം പുരുഷന്മാരിലോ കണ്ടുവരുന്ന ലൈംഗിക സംബന്ധിയായ ശാരീരികാവസ്ഥയാണ് ഇത്. ചെറുപ്പക്കാരിലും ഈ അവസ്ഥ ഉണ്ടായി എന്നു വരാം. ലൈംഗികബന്ധത്തിന് മുമ്പായി ചിലപ്പോൾ മാത്രം ഉദ്ധാരണം സംഭവിക്കുക, ലൈംഗിക ബന്ധത്തിന് മുമ്പ് ഉദ്ധാരണം സംഭവിച്ചാലും ശാരീരിക ബന്ധത്തിനിടെ അത് നിലനിർത്താൻ കഴിയാതെ വരിക, ഉദ്ധാരണ ശേഷി പൂർണ്ണമായി നശിക്കുക, ഉദ്ധാരണത്തിന് ധാരാളം പരിശ്രമം വേണ്ടി വരിക തുടങ്ങിയവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ.

ഈ അവസ്ഥ ഉണ്ടാകാനുള്ള കാരണങ്ങളും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു. ഹൃദ്രോഗം ,ദീർഘകാലമായി നിലനിൽക്കുന്ന ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദ്ദം , ഉയർന്ന ലെവലിലുള്ള കൊളസ്ട്രോൾ, വൃക്കരോഗം, സ്ട്രോക്ക്, അമിതവണ്ണം. ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ ഉല്പാദനത്തിൽ വരുന്ന കുറവ്,അപസ്മാരം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് ഉദ്ധാരണശേഷിക്കുറവ് സംഭവിക്കാം.

ചിലപ്പോൾ അത് പുരുഷലിംഗവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഭാഗത്തിന് വന്ന മുറിവോ മറ്റോ കൊണ്ടാകാം.

ചില മരുന്നുകളുടെ ദീർഘകാല ഉപയോഗവും ഈ അവസ്ഥക്ക് കാരണമാകാം. ഡിപ്രഷൻ , ഉത്കണ്ഠ, രക്തസമ്മർദ്ദം തുടങ്ങിയവ കുറയ്ക്കാൻ കഴിക്കുന്ന മരുന്നുകൾ, കീമോതെറാപ്പി മരുന്നുകൾ , പ്രോസ്റ്റേറ്റ് ക്യാൻസർ, പാർക്കിൻസൺസ് രോഗം തുടങ്ങിയ ചില രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾയ അങ്ങനെ പലതിന്‍റെയും ഉപയോഗം ഉദ്ധാരണക്കുറവിന് കാരണമാകാം. ദീർഘകാലമായുള്ള പുകവലി അഥവാ നിക്കോട്ടീന്റെ ഏതെങ്കിലും തരത്തിലുള്ള ഉപയോഗം, അമിതമായ മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയവ ഉദ്ധാരണക്കുറവിന് മറ്റൊരു കാരണമാണ്. ഇതിനെല്ലാം ഉപരി നമുക്കുണ്ടാകുന്ന അമിതമായ സ്ട്രെസ്സ് അഥവാ പിരിമുറുക്കം, ഉത്കണ്ഠ , ഡിപ്രഷൻ , സെക്സിനോടുള്ള ഭയം, സ്വയം മതിപ്പ് കുറയുന്ന അവസ്ഥ ഇതെല്ലാം ഉദ്ധാരണക്കുറവിന് കാരണമായേക്കാം. പങ്കാളിയുമായി ലൈംഗിക കാര്യങ്ങളിലും ഈഗോ പോലുള്ള മറ്റു വിഷയങ്ങളിലും ഉള്ള കടുത്ത പ്രശ്നങ്ങളും കാരണമായേക്കാമെന്നും പ്രശാന്ത് പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme