മിക്ക വീടുകളിലും രാവിലെയും വെെകിട്ടും ചായയുണ്ടാക്കുന്ന ഒരു പതിവ് ഉണ്ട്. നിത്യവും തയ്യാറാക്കുന്നതിനാൽ തന്നെ ഇതിനായി ഉപയോഗിക്കുന്ന അരിപ്പ പോലുള്ള ഉപകരണത്തിൽ എപ്പോഴും ചായ കറ കാണാറുണ്ട്. ഇവ വൃത്തിയാക്കുകയെന്നത് വീട്ടമ്മമാരുടെ ഒരു തലവേദനയാണ്. അരിപ്പയിൽ എപ്പോഴും തേയിലയുടെയും പാലിന്റെയും അവശിഷ്ടങ്ങൾ കുടുങ്ങിക്കിടക്കാറുണ്ട്.
നല്ല പോലെ കറ പറ്റിയാൽ പലരും അരിപ്പ കളയാറാണ് പതിവ്. ശേഷം പുതിയത് വാങ്ങുന്നു. എന്നാൽ ചായ അരിപ്പ വൃത്തിയാക്കാൻ ചില രീതികളുണ്ട്. അങ്ങനെ ചെയ്താൽ അരിപ്പയിൽ വേഗം കറ പിടിക്കാതെ സൂക്ഷിക്കാം. അരിപ്പയിലെ കറ ശരീരത്തിലെത്തിയൽ ആരോഗ്യത്തിന് തന്നെ ഭീഷണിയാണ്. ഇതിനാൽ അരിപ്പ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇത് വൃത്തിയാക്കാൻ ചില പൊടിക്കെെകൾ നോക്കിയാലോ?
കഴുകണം
ഉപയോഗം കഴിഞ്ഞ ഉടൻ അരിപ്പ കഴുകി വയ്ക്കുക. എന്നതാണ് കറ പറ്റാതെ സൂക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം. അതിനാൽ ഉപയോഗശേഷം തന്നെ അരിപ്പ കഴുകുക. ഇല്ലെങ്കിൽ പെട്ടെന്ന് കറ പിടിക്കുന്നു.
ബേക്കിംഗ് സോഡയും വിനാഗിരിയും
ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് അരിപ്പ വൃത്തിയാകാം. ഇത് നല്ലരീതിയിൽ അരിപ്പിലെ കറ കളയുന്നു. ഇതിനായി ബേക്കിംഗ് സോഡയും വിനാഗിരിയും ഒരേ അളവിലെടുത്ത് യോജിപ്പിക്കുകയാണ് വേണ്ടത്. ഇതിൽ അരിപ്പ ഒരു മണിക്കൂറോളം കുതിർത്തുവയ്ക്കണം. ശേഷം തേച്ച് കഴുകിയെടുക്കാം.
ചെറുനാരങ്ങാ നീര്
അരിപ്പ വൃത്തിയാക്കുമ്പോൾ ചെറുനാരങ്ങാ നീര് ചേർക്കുന്നതും വളരെ നല്ലതാണ്. ഇതിൽ ആസിഡിന്റെ അംശം ഉണ്ട്. ഇത് നല്ലതുപോലെ അരിപ്പ വൃത്തിയാക്കാൻ സഹായിക്കുന്നു.