- Advertisement -Newspaper WordPress Theme
HEALTHപല്ല് കൊഴിഞ്ഞു പോയോ? വീണ്ടും മുളയ്ക്കാനുള്ള മരുന്ന് കണ്ടെത്തി

പല്ല് കൊഴിഞ്ഞു പോയോ? വീണ്ടും മുളയ്ക്കാനുള്ള മരുന്ന് കണ്ടെത്തി

പാല്‍ പല്ലുകളൊഴിച്ച്, സാധാരണ നിലയില്‍ ഒരിക്കല്‍ പല്ലു പൊഴിഞ്ഞു പോയാല്‍ പിന്നീട് വളരാറില്ല. എന്നാല്‍ ആ അവസ്ഥയ്ക്ക് ചിലപ്പോള്‍ മാറ്റം വന്നേക്കാം. ജപ്പാനിലെ ക്യോട്ടോ, ഫുകുയി സര്‍വകലാശാലകളിലെയും കിറ്റാനോ ആശുപത്രിയിലെ സംഘവും നടത്തിയ ഗവേഷണങ്ങളുടെ ഫലമായി പല്ലുകള്‍ സ്വഭാവികമായും വീണ്ടും വളരാനുള്ള മരുന്ന് കണ്ടെത്തി.

കുട്ടിക്കാലത്ത് ഒരുതവണ കൊഴിഞ്ഞ് മുളച്ച പല്ല് പിന്നീട് കൊഴിഞ്ഞാല്‍ മുളയ്ക്കാറില്ല. അതിനുകാരണം ജീന്‍ 1 അല്ലെങ്കില്‍ യുഎസ്എജി 1 എന്ന ജീനാണ്. ആ ജീനിനെ നിര്‍വീര്യമാക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. അതിനായി പ്രത്യേക മോണോക്ലോണല്‍ ആന്റിബോഡി വികസിപ്പിച്ചു.

2021-ല്‍ വികസിപ്പിച്ച മരുന്നു എലികളിലും വെള്ളക്കീരികളിലും പരീക്ഷിച്ച് വിജയിച്ചശേഷം മനുഷ്യരിലേക്കും പരീക്ഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പരീക്ഷണം വിജയിച്ചാല്‍ പ്രായമായി പല്ലുകൊഴിഞ്ഞവര്‍ക്കും അപകടങ്ങളില്‍ പല്ലുനഷ്ടപ്പെട്ടവര്‍ക്കുമെല്ലാം ഇത് ഒരു പുത്തന്‍ പ്രതീക്ഷയായിരിക്കും. 2030 ഓടെ മരുന്നു വിപണിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

എലികളിലും ഫെററ്റ് എന്ന ഒരിനം കീരികളിലുമൊക്കെ പല്ലുകളുടെ വളര്‍ച്ചയെ യുഎസ്എജി 1 എന്ന തടയുന്നുണ്ട്. അവയില്‍ ഈ ആന്റിബോഡി കുത്തിവെച്ചപ്പോള്‍ പുതിയ പല്ലുകള്‍ മുളച്ചതായി കണ്ടെത്തി. ഇതേ പരീക്ഷണമാണ് ഇപ്പോള്‍ മനുഷ്യരില്‍ നടക്കാന്‍ പോകുന്നത്. 30-നും 64-നും ഇടയില്‍ പ്രായമുള്ള 30 പുരുഷന്മാരെയാണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. ‘സയന്‍സ് അഡ്വാന്‍സസ്’ എന്ന ജേണലില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme