ഇന്ന് ഏറ്റവും അധികം കേള്‍ക്കുന്ന രണ്ട് പദമാണ് പാനിക് അറ്റാക്ക്, ആങ്‌സൈറ്റി അറ്റാക്ക്. ഇത് രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ രണ്ടും രണ്ട് അവസ്ഥകളാണ്. ചില സന്ദര്‍ഭങ്ങളില്‍ മാനസികമായി ദുര്‍ബലരോ ഭയപ്പെടുകയോ ചെയ്യുമ്പോഴാണ് ഇവ രണ്ടും നമ്മെ കീഴ്‌പ്പെടുത്തുക.
എന്താണ് പാനിക് അറ്റാക്ക്?
പെട്ടെന്നുള്ള ഭയമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോള്‍ സംഭവിക്കാവുന്ന ശാരീരിക ലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് പാനിക് അറ്റാക്ക്. ഇത് പാനിക് ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്നു. പാനിക് അറ്റാക്കുകള്‍ക്ക് വ്യക്തമായ ട്രിഗര്‍ ഉണ്ടാവണമെന്നില്ല. ഇത് ഏതാനും മിനിറ്റുകള്‍ മുതല്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ വരെ നീണ്ടു നില്‍ക്കാം. വ്യത്യസ്ത ആവൃത്തികളില്‍ ആളുകള്‍ക്ക് പാനിക് അറ്റാക്കുകള്‍ അനുഭവപ്പെടാം
എന്താണ് ആങ്‌സൈറ്റി അറ്റാക്ക്?
ആങ്‌സൈറ്റി അറ്റാക്ക് യഥാര്‍ഥത്തില്‍ ഒരു ഔദ്യോഗിക മെഡിക്കല്‍ പദമല്ല. ഇതിന് ഔദ്യോഗിക നിര്‍വചനമൊന്നുമില്ല. എന്നാല്‍ സമ്മര്‍ദകരമായ ജീവിത സംഭവങ്ങള്‍ കാരണം അമിതമായ ഉത്കണ്ഠ ഉണ്ടാകാം. ചിലപ്പോള്‍ ഭാവിയില്‍ സംഭവിച്ചേക്കാമെന്ന കാര്യങ്ങള്‍ ചിന്തിച്ച് ആളുകള്‍ സമ്മര്‍ദത്തിലാകുകയും ആശങ്കകള്‍ നിയന്ത്രണാതീതമാവുകയും ചെയ്യും.വളരെയധികം ഉത്കണ്ഠാകുലനാണെങ്കില്‍ നിങ്ങള്‍ക്ക് ജെനറലൈസ്ഡ് ആങ്‌സൈറ്റി രോഗം (GAD) ഉണ്ടാകാം. ഇതിന്റെ ലക്ഷണങ്ങള്‍ ആറ് മാസം വരെ നീണ്ടു നില്‍ക്കാം. അസ്വസ്ഥത, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനും ഉറങ്ങാനും ബുദ്ധിമുട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
അപകടസാധ്യത ഘടകങ്ങള്‍
ക്രമരഹിതമായ ഹൃദയമിടിപ്പ് അല്ലെങ്കില്‍ തൈറോയിഡിലെ പ്രശ്‌നങ്ങള്‍ പോലുള്ള ചില ശാരീരിക ആരോഗ്യ അവസ്ഥകള്‍.
ഉത്കണ്ഠയുടെയോ മറ്റ് മാനസികാരോഗ്യ വൈകല്യങ്ങളുടെയോ കുടുംബ ചരിത്രം.
സമ്മര്‍ദകരമോ പ്രതികൂലമോ ആയ ജീവിത സംഭവങ്ങള്‍
കുട്ടിക്കാലത്തോ പ്രായപൂര്‍ത്തിയായപ്പോഴോ അനുഭവിച്ച ആഘാതകരമായ സംഭവങ്ങള്‍