in

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശിനി

Share this story

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി സുലേഖ (52) ആണ് മരിച്ചത്.
ഹൃദ്രോഗിയായിരുന്ന സുലേഖ ഈ മാസം 25 നാണ് ഗള്‍ഫില്‍ നിന്നെത്തിയത്. രോഗ ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദ്രോഗിയായ ഇവര്‍ക്ക് കടുത്ത രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്തുകൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു.മാവൂര്‍ കല്‍പ്പള്ളി മൊയ്തീനാണ് ഭര്‍ത്താവ്. ഭര്‍ത്താവിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മക്കള്‍: റഊഫ്, റനീഷ്, റഈസ് ,റജീന. മരുമക്കള്‍ മിസ്രിയ, മുഹ്സിന, ബഷീര്‍മെയ് 25 ന് ന റിയാദില്‍ നിന്നാണ് സുലേഖയും ഭര്‍ത്താവും എത്തിയത്.

കോവിഡ് ലക്ഷണവുമായി വന്നയാളെ സ്രവമെടുത്ത ശേഷം തിരിച്ചയച്ചു: തിരുവനന്തപുരത്ത് ഗുരതുര വീഴ്ച

സൗദിയില്‍ രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; മലയാളികളുടെ മരണ സംഖ്യ 38 ആയി