നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ടാകുന്നത് പോലെയാണ് ഇട്ട നെയിൽ പോളിഷ് വേഗത്തിൽ ഇളകി പോയാലുള്ള അവസ്ഥ. നെയിൽ പോളിഷ് കൂടുതൽ കാലം നിലനിൽക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ നെയിൽ പോളിഷ് കൂടുതൽ കാലം കേടുകൂടാതെ കൈയിലുണ്ടാകും. നെയിൽ പോളിഷ് ഇടുന്നതിന് മുൻപ് നഖങ്ങൾ നന്നായി വൃത്തിയാക്കണം.നെയിൽ പോളിഷ് ഇടുന്നതിന് മുൻപ് ഒരു നല്ല ബേസ് കോട്ട് ഇടുന്നത് വളരെ പ്രധാനമാണ്. ഇത് നഖങ്ങളിൽ പോളിഷ് നന്നായി പറ്റിപ്പിടിക്കാൻ സഹായിക്കും.
ഓരോ പാളിയും നന്നായി ഉണങ്ങിയ ശേഷം മാത്രം അടുത്ത പാളി ഇടുക. നഖത്തിന്റെ അറ്റത്തും പോളിഷ് ഇടാൻ ശ്രദ്ധിക്കുക. ഇത് നെയിൽ പോളിഷ് പെട്ടെന്ന് അടർന്നു പോകാതിരിക്കാൻ സഹായിക്കും. നെയിൽ പോളിഷ് ഉണങ്ങിയ ശേഷം ഒരു നല്ല ടോപ്പ് കോട്ട് ഇടുന്നത് തിളക്കം കൂട്ടാനും നെയിൽ പോളിഷ കൂടുതൽ കാലം നിലനിർത്താനും സഹായിക്കും. നെയിൽ പോളിഷ് ഇട്ട ശേഷം കുറഞ്ഞത് 6-12 മണിക്കൂറെങ്കിലും നഖങ്ങൾ വെള്ളത്തിൽ അധികം മുക്കുന്നത് ഒഴിവാക്കുക. പാത്രം കഴുകുന്നതുപോലുള്ള ജോലികൾ ചെയ്യുമ്പോൾ കൈയ്യുറകൾ ധരിക്കുന്നത് നെയിൽ പോളിഷ് സംരക്ഷിക്കാൻ സഹായിക്കും. എന്തെങ്കിലും തുറക്കാനോ ചുരണ്ടാനോ നഖങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് നെയിൽ പോളിഷ് അടർന്നുപോകാൻ സാധ്യതയുണ്ട്.