- Advertisement -Newspaper WordPress Theme
LifeStyleനിറങ്ങൾ പറയും നിങ്ങളുടെ ഇഷ്ടങ്ങൾ ; അടുക്കള തകർപ്പൻ ലുക്കിലാക്കണോ ? ദേ ഈ നിറങ്ങൾ...

നിറങ്ങൾ പറയും നിങ്ങളുടെ ഇഷ്ടങ്ങൾ ; അടുക്കള തകർപ്പൻ ലുക്കിലാക്കണോ ? ദേ ഈ നിറങ്ങൾ പരീക്ഷിക്കു

നിറത്തിന്റെ കാര്യത്തിൽ ആളുകൾക്ക് പല ഇഷ്ടങ്ങളാണ്. അതുകൊണ്ടുതന്നെ വീടിന് പെയിന്റ് അടിക്കുമ്പോൾ നമ്മുടെ ഇഷ്ടത്തിനാണ് നൽകുന്നത്. ഏതു നിറം കൊടുത്താലും വെള്ള നിറത്തിന് മാസ് ലുക്ക് തന്നെയാണ്. എപ്പോഴും ക്ലാസ് ലുക്കാണ് വെള്ള നിറത്തിന്.
എല്ലാ കാലഘട്ടത്തിലേക്കും യോജിച്ച നിറം എന്ന പ്രത്യേകതയും വെള്ളയ്ക്കുണ്ട്. അതായത് ഔട്ട് ഓഫ് സ്റ്റൈലായി പോകാതെ എപ്പോഴും പുതുമ നിലനിർത്താൻ വെള്ള നിറം പെയിന്റ് ചെയ്യുന്നത് സഹായിക്കും.വെള്ളനിറം സ്വാഭാവിക വെളിച്ചത്തെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനാൽ ഒരു പോസിറ്റീവ് ഫീൽ നൽകാനുമാവും.

വെള്ള നിറമടിക്കുമ്പോൾ അത് അതുപോലെ നിലനിർത്തുന്നതാണ് കുറച്ചധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം. അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ നല്ലതാണെങ്കിൽ ചുവരുകളിൽ അഴുക്ക് പിടിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. മോഡുലാർ കിച്ചനുകളിൽ ഇങ്ങനെ പരീക്ഷിക്കുന്നത് നല്ലതായിരിക്കും.

1.ആക്രിലിക്, പിയു ഫിനിഷ് ക്യാബിനെറ്റുകൾ ഉപയോഗിച്ചാൽ കറ പറ്റുന്നത് ഒഴിവാക്കാൻ സാധിക്കും. മാർബിളിന് പകരം ക്വാർട്സ് കൗണ്ടർടോപുകൾ ഉപയോഗിക്കാം. ഇത് വൃത്തിയാക്കാൻ എളുപ്പമാണ്. കൂടാതെ ആഡംബര ലുക്കും ലഭിക്കുന്നു.

  1. ചുമരുകൾക്ക് സെറാമിക് അല്ലെങ്കിൽ സബ്‌വേ ടൈൽസ് കൊടുക്കാം. ഇത് വൃത്തിയാക്കൽ ജോലി എളുപ്പമാക്കുന്നു
  2. മറ്റുള്ള മുറികൾക്ക് കൊടുക്കുന്നതുപോലെ അടുക്കളയിൽ ലൈറ്റ് സെറ്റ് ചെയ്യാൻ പാടില്ല. ഇവിടെ എപ്പോഴും ലെയർ ലൈറ്റിങ്ങാണ് കൊടുക്കേണ്ടത്. ഓപ്പൺ കിച്ചനുള്ള വീടുകളിൽ ഇങ്ങനെ ചെയ്ത് നോക്കൂ.
  3. ക്യാബിനറ്റ്സിന് മുകളിലായി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാം.
  4. വാം സീലിംഗ് ലൈറ്റുകൾ നൽകുന്നത് അടുക്കളയ്ക്ക് കൂടുതൽ ഭംഗി നൽകുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme