- Advertisement -Newspaper WordPress Theme
FOODസവാളയിലെ കറുത്തപാടുകള്‍ നിസാരമായി കാണരുത്

സവാളയിലെ കറുത്തപാടുകള്‍ നിസാരമായി കാണരുത്

അടുക്കളയിലെ നിറ സാന്നിധ്യമായ പച്ചക്കറിയാണ് സവാള. സവാളയുടെ പുറത്ത് ഒരു കറുത്ത പാടുകള്‍ ഉണ്ടാവുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഈ കറുത്ത പാടുകളുള്ള സവാള ഭക്ഷ്യയോഗ്യമാണോ എന്നാണ് എല്ലാവരുടെയും സംശയം. ഇത്തരത്തില്‍ കറുത്തപാടുകളുള്ള സവാള പാകം ചെയ്ത് കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്ന് നോക്കാം.

സവാളക്ക് അകത്തും പുറത്തുമായി കാണപ്പെടുന്ന ഈ കറുത്ത പാടുകള്‍ ഒരു തരം പൂപ്പലാണ്. ആസ്പര്‍ജില്ലസ് നൈഗര്‍ എന്നറിയപ്പെടുന്ന ഈ പൂപ്പല്‍ മണ്ണിലാണ് പൊതുവേ കാണാറുള്ളത്. ഈ ഫംഗസ് ചെടികളെ ധാരാളമായി ബാധിക്കുന്നതാണ്. ഇതാണ് സവാളയിലും കാണപ്പെടുന്നത്. വായുസഞ്ചാരം കുറഞ്ഞതും ഈര്‍പ്പം കൂടുതലുമുള്ള ഇടങ്ങളില്‍ നിന്നാണ് ഈ ഫംഗസ് പെരുകുന്നത്. വലിയ അപകടം വിളിച്ചുവരുത്തുന്നില്ലെങ്കിലും ഇവ ശ്രദ്ധിക്കേണ്ടതുണ്ട്.

താപനിലയിലെ മാറ്റമാണ് സവാളയില്‍ പൂപ്പലിന് കാരണമാകുന്നത്. ചിലരില്‍ ഇത്തരത്തില്‍ കറുത്തപാടുകളുള്ള ഉള്ളി കഴിക്കുന്നതു മൂലം ഛര്‍ദ്ദി,ഓക്കാനം ,തലവേദന ,വയറുവേദന അലര്‍ജി എന്നിവക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള സവാള കഴിക്കുന്നതിനു മുമ്പായി നന്നായി കഴുകി ഉപയോഗിക്കുക എന്നതാണ് പ്രധാനം. പാകം ചെയ്യുമ്പോൾ എല്ലാ പൂപ്പലും കഴുകി കളെഞ്ഞെന്ന് ഉറപ്പുവരുത്തണം. അമിത പൂപ്പല്‍ കഴുകിയിട്ടും പോയില്ലെങ്കില്‍ അവ കഴിക്കാതിരിക്കുക. കാരണം സൂക്ഷ്മാണുക്കള്‍ പാകം ആകുന്നതിനു അനുസരിച്ച് വിഷാംശം അടങ്ങിയ ഉപോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയേറയാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme