പപ്പടം എല്ലാവർക്കും ഇഷ്ടമാണ്. ബിരിയാണിക്കൊപ്പവും നാം പപ്പടം കഴിക്കാറുണ്ട്. ചിലർക്ക് പപ്പടം വെറുതെ കഴിക്കുന്നതും ഇഷ്ടമാണ്. എല്ലാവർക്കും ഇഷ്ടമൊക്കെയാണ്, എന്നാൽ അധികമായാൽ അമൃതും വിഷമെന്നല്ലേ. എണ്ണയിൽ വറുത്ത് എടുക്കുന്ന പപ്പടം സ്ഥിരം കഴിച്ചാൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും.
കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നീ രോഗികൾക്ക് ഇത് അധികം കഴിക്കാൻ കഴിയില്ല. എന്നാൽ അങ്ങനെയുള്ളവർക്ക് ഇനി സന്തോഷിക്കാം. എണ്ണ ഉപയോഗിക്കാതെയും എളുപ്പത്തിൽ കുക്കറിൽ പപ്പടം പെരിച്ചെടുക്കാൻ കഴിയും.
കുക്കറിൽ പപ്പടം പൊരിക്കുന്നത് എങ്ങനെയെന്ന് നോക്കാം
ഇതിനായി ആദ്യം കുക്കർ അടുപ്പിൽ വച്ച് ചൂടാക്കുക.
ശേഷം പപ്പടം ചെറുതായി കീറി കുക്കറിൽ ഇടുക. എന്നിട്ട് ഇവ തവികൊണ്ട് പാകമാവുന്നത് വരെ ഇളക്കാം.
മിനിട്ടുകൾക്കുള്ളിൽ പപ്പടം ചൂടായി വരുന്നത് കാണാം