എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ട ഒരിടമാണ് അടുക്കള. അടുക്കളയിൽ അടുക്കും ചിട്ടയുമുണ്ടായാൽ വൃത്തിയാക്കുന്നത് കുറച്ചുകൂടെ നമുക്ക് എളുപ്പമാകും. അടുക്കള എപ്പോഴും വൃത്തിയായിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
വൃത്തിയാക്കണം
എല്ലാം ഒരുമിച്ച് അടുക്കള വൃത്തിയാക്കാൻ നിക്കരുത്. ഉപയോഗം കഴിയുന്നതിന് അനുസരിച്ച് വൃത്തിയാക്കാം. പാത്രങ്ങൾ ദീർഘനേരം കഴുകാതെ വെയ്ക്കുന്ന ശീലവും ഒഴിവാക്കണം.
മാലിന്യങ്ങൾ
അടുക്കളയിലെ മാലിന്യങ്ങൾ ഇടാൻ ഒരു പാത്രമോ ബക്കറ്റോ വയ്ക്കുന്നത് നല്ലതായിരിക്കും. അതേസമയം ഇത് തുറന്ന് വെയ്ക്കരുത്. മാലിന്യം നിറയുമ്പോൾ എളുപ്പത്തിൽ കളയാനും ഇതിലൂടെ സാധിക്കും.
ഷെൽഫുകൾ
അടുക്കള ഷെൽഫിൽ സാധനങ്ങൾ വാരിവലിച്ചിടരുത്. പാചകം ചെയ്യുമ്പോൾ സാധനങ്ങൾ എളുപ്പത്തിന് എടുക്കാനും ഇത് തടസ്സമാകും. അതിനാൽ തന്നെ ഓരോന്നും പെട്ടെന്ന് എടുക്കാൻ കഴിയുന്ന വിധത്തിൽ സൂക്ഷിക്കാം.
സിങ്ക്
ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് അടുക്കള സിങ്കിലാണ്. അതിനാൽ തന്നെ ആഴ്ചയിൽ ഒരിക്കൽ സിങ്ക് നന്നായി കഴുകി അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം.
കട്ടിങ് ബോർഡ്
പച്ചക്കറികളും മത്സ്യവും മാംസവും മുറിക്കാൻ കട്ടിങ് ബോർഡ് ഉപയോഗിക്കാം. ഇത് ജോലി എളുപ്പമാക്കുകയും അടുക്കള വൃത്തിയോടെ സൂക്ഷിക്കാനും സഹായിക്കുന്നു.
ഇത്തരത്തിലുള്ള കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ അടുക്കള ഇപ്പോഴും വൃത്തിയോടെ സൂക്ഷിക്കാം