വാക്സ് അല്ലെങ്കില്‍ ഷേവ് ചെയ്തു കഴിഞ്ഞാല്‍ ചിലരില്‍ ചര്‍മത്തില്‍ സ്ട്രോബെറി സ്‌കിന്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചര്‍മത്തില്‍ ചെറിയ ചുവന്ന നിറത്തിലെ കുരുക്കള്‍ അല്ലെങ്കില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുന്നതിനെയാണ് സ്ട്രോബെറി സ്‌കിന്‍ എന്ന് വിളിക്കുന്നത്. ഇത് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുകയും ചിലപ്പോള്‍ വേദനയ്ക്ക് കാരണമാകുകയും ചെയ്യും.
വാക്സിങ്ങിന് ശേഷം സ്ട്രോബെറി സ്‌കിന്‍ പ്രത്യക്ഷപ്പെടാനുള്ള പ്രധാന കാരണം രോമങ്ങള്‍ വളര്‍ച്ചയാണ്. വാക്സ് ചെയ്യുമ്പോള്‍ രോമം വേരോടെ നീക്കം ചെയ്യപ്പെടും. ഇത് പിന്നീട് വളര്‍ന്ന് ചര്‍മത്തിന് മുകളിലേക്ക് വരുമ്പോഴാണ് വേദനയും അസ്വസ്ഥതയുമുണ്ടാകുന്നത്. ഇങ്ങനെ വരുമ്പോള്‍ രോമം ചുരുണ്ട് പുറത്തുകടക്കാനാകാതെ ചര്‍മത്തിനകത്ത് കുടുങ്ങിപ്പോകാനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അസ്വസ്ഥത കൂടുതലായിരിക്കും.

സ്ട്രോബെറി സ്‌കിന്‍ തടയാന്‍ ടിപ്സ്
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് സ്ട്രോബെറി സ്‌കിന്‍ തടയാന്‍ സഹായിക്കും. ദിവസവും 8-9 ഗ്ലാസ് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കും.
ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സമയം കണ്ടെത്തണം. ഇതിനായി മൃദുലമായ സ്‌ക്രബ് തെരഞ്ഞെടുക്കാം.
ദിവസവും ചര്‍മം നന്നായി മോയിസ്ച്ചറൈസ് ചെയ്ത് പരിചരിക്കുന്നത് സ്ട്രോബെറി സ്‌കിന്‍ അകറ്റുമെന്ന് മാത്രമല്ല ചര്‍മത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.
സൂര്യാഘാതം സ്ട്രോബെറി സ്‌കിന്‍ ഉണ്ടാകാന്‍ കാരണമാകും. അതുകൊണ്ട് സണ്‍സ്‌ക്രീന്‍ ഒഴിവാക്കരുത്. എസ്പിഎഫ് 30ന് മുകളിലുള്ള സണ്‍സ്‌ക്രീനുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
ഇറുകിയ വസ്ത്രങ്ങള്‍ ചര്‍മത്തിന് അസ്വസ്ഥതയുണ്ടാക്കും. ഇതും സ്ട്രോബെറി സ്‌കിന്നിന് കാരണമാകും. അതുകൊണ്ട് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഏറ്റവും ഉചിതം.