- Advertisement -Newspaper WordPress Theme
HEALTHഎന്താണ് ബ്യൂട്ടി പാർലർ സ്ട്രോക്ക് സിൻഡ്രോം?

എന്താണ് ബ്യൂട്ടി പാർലർ സ്ട്രോക്ക് സിൻഡ്രോം?

സലൂണിൽ പോയി സൗന്ദര്യവും മുടിയഴകും കാത്തുസൂക്ഷിക്കുന്നവരാണ് അധികവും. അതുകൊണ്ട് തന്നെ പലപ്പോഴായി കഴുത്തുകൾക്ക് കൂടുതൽ അസ്വസ്ഥതകളും ഉണ്ടായേക്കാം. കാരണം കഴുത്ത് പിന്നോട്ട്‌ ചരിച്ചും ഒരു വശത്തേക്കുമൊക്കെ ദീർഘനേരം ഇരിക്കേണ്ടി വരുന്ന ഇടമാണ്‌ ബ്യൂട്ടി പാർലറുകൾ. ഇങ്ങനെ ദീർഘനേരെ കഴുത്ത്‌ ശരിയല്ലാത്ത രീതിയിൽ വയ്‌ക്കുന്നത്‌ തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ കുറയ്‌ക്കാനും രക്തധമനികൾ ഞെരുങ്ങാനും അതിലൂടെ ബ്യൂട്ടി പാർലർ സ്‌ട്രോക്ക്‌ സിൻഡ്രോം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.

എന്താണ് ബ്യൂട്ടി പാർലർ സ്ട്രോക്ക് സിൻഡ്രോം (ബിപിഎസ്എസ്)?

സാധാരണ മുടി കഴുകാൻ ഉപയോഗിക്കുന്ന ബാക്ക് വാഷ് ബേസിനുകളിൽ തല വയ്ക്കുന്നതിലൂടെയാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത്. തലകറക്കം, തലവേദന, മങ്ങിയ കാഴ്‌ച, ബോധക്ഷയം തുടങ്ങി ജീവന് ഭീഷണിയായ പക്ഷാഘാതം പോലും ഉണ്ടാക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

1993-ൽ അമേരിക്കൻ ന്യൂറോളജിസ്റ്റ് മൈക്കൽ വെയ്ൻട്രാബ് ആണ് ബിപിഎസ്എസ് ആദ്യമായി കണ്ടെത്തുന്നത്. അദ്ദേഹം ചില ഹെയർ സലൂണുകളിൽ സന്ദർശിക്കുകയും പിന്നാലെ അഞ്ച്‌ സ്‌ത്രീകളീൽ കാണപ്പെട്ട നാഡീവ്യൂഹപരമായ പ്രശ്‌നങ്ങളെ തുടർന്നായിരുന്നു ഈ നിരീക്ഷണം.

തലകറക്കം, തലവേദന, ഓക്കാനം, മങ്ങിയ കാഴ്‌ച, ബോധക്ഷയം, കൈകളിൽ മരവിപ്പ്‌, കഴുത്ത്‌ വേദന, സംസാരിക്കുമ്പോൾ കുഴയൽ, സഹായമില്ലാതെ നേരെ നിൽക്കാനാവാത്ത അവസ്ഥ എന്നിവയാണ്‌ ബ്യൂട്ടി പാർലർ സ്‌ട്രോക്ക്‌ സിൻഡ്രോം ഉണ്ടാകുന്നവരിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ.

ആരോഗ്യപരമായ അപകടസാധ്യതകൾ

തലച്ചോറിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് കുറയുന്നത് മൂലമുണ്ടാകുന്ന ഒരു മസ്തിഷ്ക ആഘാതമാണ് സ്ട്രോക്ക്. രക്തം കട്ടപിടിക്കുന്നത് മൂലമോ തലച്ചോറിലെ പ്രധാന രക്തക്കുഴൽ പൊട്ടുന്നത് മൂലമോ ആണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ബ്യൂട്ടി പാർലറുകളിൽ ഷാംപൂ ചെയ്യുന്ന പ്രക്രിയയിൽ, സാധാരണയായി ഇരുന്നുകൊണ്ട് വാഷ്ബേസിനിന്റെ അരികിൽ തല പിന്നിലേക്കാക്കി കിടക്കുന്നു.

സിങ്കിന്റെ മുകളിലൂടെ തലയും കഴുത്തും അമിതമായി നീട്ടുന്നതാണ് ബിപിഎസ്എസിന്റെ പ്രാഥമിക കാരണമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കഴുത്തിന്റെ അസാധാരണമായ സ്ഥാനം, കഴുത്ത് ചലിപ്പിക്കുന്നത് എന്നിവ കഴുത്തിന് ചുറ്റുമുള്ള പ്രധാന രക്തക്കുഴലുകളെ കൂടുതൽ ഞെരുക്കുന്നു. ഇതാണ് നിങ്ങളെ ഈ രോ​ഗാവസ്ഥയിലേക്ക് നയിക്കുന്നത്.

മുൻകരുതലുകൾ

പാർലറുകളിൽ പോകുമ്പോൾ ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനായി ഹെയർ വാഷ് ചെയ്യുമ്പോൾ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് അവരെ അറിയിക്കുകയോ തല മാറ്റുകയോ ചെയ്യുക. ബാക്ക്‌വാഷ് ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ, മുടി കഴുകുമ്പോൾ കഴുത്തിന് സപ്പോർട്ട് നൽകുന്ന എന്തെങ്കിലും ഉപയോ​ഗിക്കുക.

മുടി കഴുകുന്ന വേഗത, എത്ര സമയമെടുക്കുന്നു, കഴുകുമ്പോൾ തലയിലേക്കും കഴുത്തിലേക്കും ബലപ്രയോഗം നടത്തുക എന്നിവയെല്ലാം അപകടസാധ്യത വർദ്ധിപ്പിക്കുന്നു. വളരെ സൗമ്യമായി കഴുകാൻ ആവശ്യപ്പെടുക. മുടി കഴുകുമ്പോൾ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ നിങ്ങളുടെ ഹെയർഡ്രെസ്സറെ അറിയിക്കുക. കഴുത്ത് വല്ലാതെ പുറകിലേക്ക് തിരിക്കുന്നു എന്നു തോന്നിയാൽ സ്വയം അത്തരം മസാജുകൾ നിരസിക്കാം. ജീവനക്കാർക്ക് കൃത്യമായ ബോധവത്ക്കരണം നൽകേണ്ടത് അനിവാര്യമാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme