in

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,തിരുവനന്തപുരം സ്വദേശിയായ വൈദികനാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്

Share this story

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മരിച്ചത് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ വൈദികന്‍ കെ.ജി.വര്‍ഗീസ്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസിന് (77) കോവിഡ് 19 ബാധ ഇന്ന് ഉച്ചയോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. രാവിലെയായിരുന്നു മരണം. വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. മറ്റൊരു ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശ്വാസകോശ രോഗത്തിന് പുറമേ മറ്റുരോഗങ്ങളും ഉണ്ടായിരുന്നതായി സൂചനയുണ്ട്. കുറച്ചു നാളുകള്‍ക്കു മുന്‍പ് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 19 പേര്‍ക്ക് രോഗമുക്തി

മരിച്ച അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ച കുഞ്ഞിനെ ഏറ്റെടുത്ത് ഷാരൂഖ് ഖാന്‍