മഴക്കാലത്ത് വീടിനുള്ളിലെ ദുര്?ഗന്ധം പലപ്പോഴും ഒരു വലിയ പ്രശ്നമാണ്. ഈര്‍പ്പം മാറാത്ത തുണി മുറിക്കുള്ളില്‍ വിരിക്കുന്നതും പൂപ്പല്‍ വരുന്നതുമൊക്കെ ദുര്?ഗന്ധത്തിന് കാരണമാകും. വീടിനുള്ളില്‍ സൂര്യപ്രകാശവും കാറ്റും വെളിച്ചവും കടക്കാന്‍ അനുവദിക്കുകയെന്നതാണ് ദുര്‍ഗന്ധമകറ്റാനുള്ള പ്രധാനവഴി.
മഴക്കാലത്ത് ഇത് അത്ര പ്രായോഗികമല്ലാത്തതിനാല്‍, ദുര്‍ഗന്ധമുള്ള ഭാഗത്ത് അല്പം ബേക്കിങ് സോഡ വിതറുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഒരു ബൗളില്‍ ബേക്കിങ് സോഡ വെച്ച ശേഷം വീടിനുള്ളില്‍ തുറന്നുവെച്ചാല്‍ മതി. വിനാഗിരിയില്‍ അല്പം വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഒരു ബൗളില്‍, വീടിനുള്ളില്‍ തുറന്നുവെക്കുന്നതും ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കും.
കര്‍പ്പൂരതുളസി തൈലം, പുല്‍തൈലം തുടങ്ങിയവ വീടിനുള്ളില്‍ തളിക്കുന്നതും ദുര്‍ഗന്ധം അകറ്റാന്‍ നല്ലതാണ്. ഇതിന് നല്ല സുഗന്ധമുണ്ടായിരിക്കും. കൃത്രിമ റൂം ഫ്രഷ്നറുകള്‍ക്ക് പകരം വീട്ടില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. അല്പം വെള്ളത്തില്‍ നാലോ അഞ്ചോ തുള്ളി ലാവണ്ടര്‍ ഓയില്‍, ലെമണ്‍ ഓയില്‍ എന്നിവയിലേതെങ്കിലും ചേര്‍ക്കുക. നന്നായി കുലുക്കിയോജിപ്പിച്ചശേഷം, ഇത് റൂം ഫ്രഷ്നറായി ഉപയോഗിക്കാം.
സ്വീകരണമുറിയിലെയും കിടപ്പുമുറികളിലെയും കര്‍ട്ടനുകള്‍ ഇടയ്ക്കിടെ അലക്കണം. ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് അതില്‍ ബേക്കിങ് സോഡ, ലാവണ്ടര്‍ ഓയില്‍ അല്ലെങ്കില്‍ ലെമണ്‍ ഓയില്‍ എന്നിവ ചേര്‍ക്കുക. അലക്കിയ കര്‍ട്ടനും തലയണ ഉറയുമൊക്കെ ഈ വെള്ളത്തിലിട്ട് കുറച്ചുനേരം വെയ്ക്കാം. എന്നിട്ട് ശുദ്ധമായ വെള്ളത്തിലിട്ടെടുത്തശേഷം ഉണക്കാം