വൃത്തിയാക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ മഴക്കാലത്ത് ഷൂ റാക്കില്‍ നിന്ന് പുറത്തെടുക്കാന്‍ എല്ലാവരും ഒന്ന് മടിക്കും. എന്നാല്‍ ഇനി മടിക്കേണ്ട.., മെഷ്, കാന്‍വാസ്, ലെതര്‍ തുടങ്ങി വിവിധതരം ഷൂസുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ഇവ ഓരോന്നും വൃത്തിയാക്കേണ്ട രീതിയും ചില പൊടിക്കൈകളും നോക്കാം
മെഷ്: മെഷ് ഷൂസാണ് വൃത്തിയാക്കാന്‍ ഏറ്റവും എളുപ്പം. കുറച്ച് ഡിഷ് വാഷ് ചൂടുവെള്ളത്തില്‍ കലര്‍ത്തി ബ്രഷ് ഉപയോഗിച്ച് വേഗത്തില്‍ വൃത്തിയാക്കാം.
കാന്‍വാസ്: കാന്‍വാസുകള്‍ മെഷിനേക്കാള്‍ സോഫ്റ്റായതിനാല്‍ ടൂത്ത് പേസ്റ്റുകളുടെ സഹായത്തോടെ എളുപ്പത്തില്‍ വൃത്തിയാക്കാം.
ലെതര്‍: വൃത്തിയുള്ള തുണിയില്‍ ബോഡി ലോഷന്‍ പുരട്ടി തുടയ്ക്കുന്നത് ലെതര്‍ ഷൂസിനെ പുതുമയുള്ളതാക്കാന്‍ സഹായിക്കും.
വാഷിങ് മെഷീന് വാഷ്
മിക്ക ഷൂസുകളും വാഷിങ് മെഷീനില്‍ കഴുകിയെടുക്കാം. എന്നാല്‍ പലര്‍ക്കും ഇതിനെക്കുറിച്ചറിയില്ല. അല്പം സോപ്പുപൊടി ഉപയോഗിച്ച് ഷൂസുകള്‍ മെഷീനില്‍ കഴുകിയാല്‍ പെട്ടെന്ന് വൃത്തിയാകുകയും പണി എളുപ്പമാകുകയും ചെയ്യും. എങ്കിലും എല്ലാ ഷൂസുകളും മെഷീനില്‍ കഴുകാന്‍ സാധിക്കില്ല. ലേബല്‍ നോക്കി മാത്രം ക്ലീന്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.
മഴക്കാലത്ത് ഷൂ വൃത്തിയാക്കുമ്പോള്‍
നനഞ്ഞ ഷൂ പൂപ്പലിനും ദുര്‍ഗന്ധത്തിനും കാരണമാകും.
ഷൂസിലേക്ക് പേപ്പര്‍ തിരുകിവയ്ക്കുന്നത് ഈര്‍പ്പം വലിച്ചെടുത്ത് ഷൂവിലെ ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു.
ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് ഷൂ വേഗത്തില്‍ ഉണക്കിയെടുക്കാം.
നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് ഷൂവില്‍ പറ്റിപ്പിടിച്ച കറ എളുപ്പത്തില്‍ നീക്കം ചെയ്യാനാകും.
ഷൂസിനുള്ളിലേക്ക് കുറച്ച് അപ്പക്കാരം വിതറുന്നത് നല്ലതാണ്. ദുര്‍ഗന്ധം വലിച്ചെടുത്ത് ഷൂവിനെ കൂടുതല്‍ ഫ്രഷ് ആക്കിവെക്കുന്നു.
നാരങ്ങാനീരും ഉപ്പും ചേര്‍ന്ന മിശ്രിതം നിങ്ങളുടെ ഷൂവില്‍ പുരട്ടി അല്പനേരം കഴിഞ്ഞ് കഴുകിയാല്‍ മങ്ങിയ നിറം മാറി ഷൂ പുത്തനാകും.