ചെറിയൊരു പനി, അല്ലെങ്കില്‍ ശരീരത്തില്‍ എവിടെയെങ്കിലും ഒരു വേദന, അതുമല്ലെങ്കില്‍ ആര്‍ത്തവ സംബന്ധമായ ബുദ്ധിമുട്ടുകള്‍… ഇതിനൊക്കെ പരിഹാരമെന്നോണം ഉടന്‍ പാരസെറ്റമോള്‍ കഴിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക. പണി പിന്നാലെ വരുന്നുണ്ട്.
എന്തിനും ഏതിനും പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് പുതിയ പഠനം പറയുന്നത്. പാരസെറ്റമോള്‍ കരളിന് ഹാനികരമെന്ന് കണ്ടെത്തിയിരിക്കുകയാണ് മെഡിക്കല്‍ വിദഗ്ധരുടെ സംഘം. പാരസെറ്റമോളിന്റെ അമിതമായ ഉപയോഗം കരളിനെ ഗുരുതരമായി ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പാരസെറ്റമോള്‍ മാത്രമല്ല, ടിബി മരുന്നുകള്‍ കഴിക്കുന്ന രോഗികളും മുന്‍കരുതലുകള്‍ എടുക്കണമെന്ന് പഠനം പറയുന്നു. ഇത്തരം മരുന്നുകള്‍ കരളിനെ സാരമായി ബാധിക്കുമെന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ ഉപയോഗിക്കണമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്വയം ചികിത്സയും ഒഴിവാക്കണമെന്ന് പഠനത്തില്‍ പറയുന്നു.