വീട്ടില്‍ കറ്റാര്‍വാഴയുണ്ടെങ്കില്‍ ചര്‍മത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. ചര്‍മത്തിന്റെ കരിവാളിപ്പ് മാറാനും ചര്‍മം ഈര്‍പ്പമുള്ളതാക്കാനും ആരോഗ്യത്തോടെ സംരക്ഷിക്കാനും ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇതിന്റെ ജെല്ല് വേര്‍തിരിച്ചെടുത്താണ് ചര്‍മത്തില്‍ പുരട്ടേണ്ടത്.
ദിവസവും ഉപയോ?ഗിക്കുന്നത് ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും യുവത്വമുള്ളതാക്കാനും സഹായിക്കും. എന്നാല്‍ ദിവസവും കറ്റാര്‍വാഴ ജെല്ല് വേര്‍തിരിച്ചെടുക്കുന്നത് അല്‍പം ശ്രമകരമായിക്കും. അവയെ ദീര്‍ഘകാലം ഫ്രഷ് ആയി സൂക്ഷിക്കാന്‍ ഒരു മാര്‍?ഗമുണ്ട്.
കറ്റാര്‍വാഴ ഐസ് ക്യൂബ്‌സ്
കറ്റാര്‍വാഴ ഇത്തരത്തില്‍ തണുപ്പിച്ച് സൂക്ഷിക്കുന്നത് ദീര്‍ഘകാലം അത് ഫ്രഷ് ആയിയിരിക്കാനും, ആവശ്യമുള്ളപ്പോള്‍ ഉപയോ?ഗിക്കാന്‍ എളുപ്പവുമാക്കും. കൂടാതെ, ഐസ് ക്യൂബ് കൊണ്ട് മുഖത്ത് മസാജ് ചെയ്യുന്നത് ചര്‍മത്തിലെ അമിത എണ്ണമയം നീക്കി, ചര്‍മം കൂടുതല്‍ ക്ലിയറാകാന്‍ സഹായിക്കും. ഇത് മുഖക്കുരു മാറാനും നല്ലതാണ്.
കറ്റാര്‍വാഴ ഐസ് ക്യൂസ് എങ്ങനെ തയ്യാറാക്കാം
ആദ്യം തന്നെ നല്ല ഫ്രഷ് ആയ കറ്റാര്‍വാഴ നന്നായി വൃത്തിയാക്കി എടുക്കു മാറ്റിവയ്ക്കുക.
അതില്‍ നിന്ന് മഞ്ഞക്കറ പൂര്‍ണമായും ഒഴിവാക്കിയ ശേഷം കറ്റാര്‍വാഴ മുറിച്ച്, ജെല്‍ വേര്‍തിരിച്ചെടുക്കുക.
ശേഷം മിക്‌സി ജാറില്‍ ഇട്ട് ഒന്ന് അടിച്ചെടുക്കാം. ഇത് പിന്നീട് ഒരു ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസറില്‍ വെച്ച് ഫ്രീസ് ചെയ്യാവുന്നതാണ്.
ആവശ്യമുള്ളപ്പോള്‍ ഒരോ ഐസ് ക്യൂസ് ആയി എടുത്ത് ചര്‍മത്തില്‍ മസാജ് ചെയ്യാവുന്നതാണ്.
പ്രിസര്‍വേറ്റീവുകള്‍ ഒന്നും ഉപയോ?ഗിക്കാത്തതുകൊണ്ട് തന്നെ ചര്‍മത്തിന് ഇത് ഏറെ ഗുണം ചെയ്യും.
കറ്റാര്‍വാഴ മിക്‌സിയില്‍ അടിക്കുന്നതിനൊപ്പം ഒരു ടേബിള്‍ റോസ് വാട്ടര്‍, കുക്കുമ്പര്‍ ജ്യൂസ്, ഏതെങ്കിലും എസെന്‍ഷ്യല്‍ ഓയില്‍ കൂടി ചേര്‍ക്കുന്നത് ഇതിന്റെ ആരോ?ഗ്യമൂല്യം വര്‍ധിപ്പിക്കും. ചര്‍മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ഇത് ബെസ്റ്റാണ്.